Latest News

വഖഫ് സ്വത്തുക്കള്‍ ഉമീദ് പോര്‍ട്ടലില്‍ രജിസ്‌ട്രേഷന്‍ ചെയ്യുന്നതില്‍ സാങ്കേതിക തകരാര്‍

വഖഫ് സ്വത്തുക്കള്‍ ഉമീദ് പോര്‍ട്ടലില്‍ രജിസ്‌ട്രേഷന്‍ ചെയ്യുന്നതില്‍ സാങ്കേതിക തകരാര്‍
X

കോഴിക്കോട്: വഖഫ് സ്വത്തുക്കള്‍ ഉമീദ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ ഗുരുതര പ്രതിസന്ധിയുണ്ടെന്ന് സമസ്ത നേതാവ് അബ്ദുസമദ് പൂക്കോട്ടൂര്‍. രജിസ്‌ട്രേഷന്‍ സമയപരിധി അവസാനിക്കാനിരിക്കെയാണ് പോര്‍ട്ടലിലെ സാങ്കേതിക തകരാറുകളും നടപടിക്രമത്തിലെ അവ്യക്തതകളും വലിയ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നത്.

വഖഫ് ഭേദഗതി നിയമത്തോടനുബന്ധിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ ഉമീദ് പോര്‍ട്ടല്‍ നടപ്പിലാക്കിയത്. ഈ മാസം അഞ്ചിനകം സ്വത്തുകളുടെ സമഗ്ര വിവരങ്ങളും അനുബന്ധ രേഖകളും പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യാന്‍ നിര്‍ദേശമുണ്ട്. എന്നാല്‍ സാങ്കേതിക പ്രശ്‌നത്തോടൊപ്പം ഉമീദ് പോര്‍ട്ടലില്‍ വിവരങ്ങള്‍ നല്‍കുന്നതില്‍ ഇപ്പോഴും അവ്യക്തത തുടരുന്നുണ്ട്. പോര്‍ട്ടലിലെ ആശയക്കുഴപ്പം വഖഫ് സ്വത്തുക്കള്‍ അന്യാധീനപ്പെടുമോ എന്ന ആശങ്കക്കും ഇടയാക്കിയിട്ടുണ്ടെന്ന് വിവിധ മുസ്ലിം സംഘടനകള്‍ പറയുന്നു. രജിസ്‌ട്രേഷന്‍ അധികാരം സംസ്ഥാന വഖഫ് ബോര്‍ഡുകള്‍ക്ക് നല്‍കി സമയം നീട്ടണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടു.

സമയം നീട്ടണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജികള്‍ സുപ്രിംകോടതി പരിഗണിച്ചുവെങ്കിലും അപേക്ഷ അദാലത്ത് നിരസിച്ചു. സമയം നീട്ടലിനായി വഖഫ് ട്രൈബ്യൂണലിനെ സമീപിക്കാമെന്നായിരുന്നു കോടതിയുടെ നിര്‍ദേശം.

Next Story

RELATED STORIES

Share it