Latest News

ചോദ്യം ചോദിച്ചത് കേട്ടില്ലെന്നു പറഞ്ഞ അഞ്ചാം ക്ലാസുകാരനെ ഇടിച്ച് പരിക്കേല്‍പ്പിച്ച അധ്യാപകന് സസ്‌പെന്‍ഷന്‍

മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് ഈരാറ്റുപേട്ട പോലിസ് അന്വേഷണം ആരംഭിച്ചു

ചോദ്യം ചോദിച്ചത് കേട്ടില്ലെന്നു പറഞ്ഞ അഞ്ചാം ക്ലാസുകാരനെ ഇടിച്ച് പരിക്കേല്‍പ്പിച്ച അധ്യാപകന് സസ്‌പെന്‍ഷന്‍
X

കോട്ടയം: ഈരാറ്റുപേട്ടയില്‍ വിദ്യാര്‍ഥിയെ അദ്ധ്യാപകന്‍ മര്‍ദിച്ച സംഭവത്തില്‍ ആരോപണ വിധേയനായ അദ്ധ്യാപകനെ സ്‌കൂളില്‍ നിന്നും സസ്പെന്‍ഡ് ചെയ്യ്തു. വിദ്യാര്‍ഥിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയിലാണ് നടപടി. പാല മുത്തോലി സ്വദേശിയും സോഷ്യല്‍ സയന്‍സ് അധ്യാപകനുമായ ജോസഫ് എം ജോസിനെയാണ് സസ്പെന്‍ഡ് ചെയ്തത്. മാനേജ്മെന്റിന്റെ പ്രാഥമിക അന്വേഷണത്തില്‍ അദ്ധ്യാപകന്റെ ഭാഗത്തു നിന്നുണ്ടായത് ഗുരുതര വീഴ്ചയെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇന്ന് ചേര്‍ന്ന സ്‌കൂളിലെ പിടിഎ യോഗത്തിലും അദ്ധ്യാപകനെതിരേ കടുത്ത നടപടിയെടുക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് ഈരാറ്റുപേട്ട പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഈരാറ്റുപേട്ട കാരക്കാട് എംഎംഎം യുപി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിക്ക് വ്യാഴാഴ്ചയാണ് അദ്ധ്യാപകന്റെ മര്‍ദനത്തില്‍ തോളെല്ല് പൊട്ടിയത്. പരീക്ഷയ്ക്ക് ചോദ്യം ചോദിച്ചത് കേട്ടില്ലെന്നു പറഞ്ഞതിനാണ് അദ്ധ്യാപകന്‍ തോളില്‍ ഇടിച്ചതെന്ന് മര്‍ദനമേറ്റ വിദ്യാര്‍ഥി പറഞ്ഞു. എന്തിനാണ് ഇടിച്ചതെന്ന് ചോദിച്ച സഹപാഠിയായ വിദ്യാര്‍ഥിയോടും സന്തോഷ് ദേഷ്യപ്പെട്ടു. വേദനകൊണ്ട് പുളഞ്ഞ കുട്ടിയെ ക്ലാസ് മുറിക്ക് പുറത്തേക്ക് പോകാനും അദ്ധ്യാപകന്‍ അനുവദിച്ചില്ല. വൈകിട്ട് സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്. വിദ്യാര്‍ഥിയെ മാതാപിതാക്കള്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഈരാറ്റുപേട്ട പോലിസ് ആശുപത്രിയിലെത്തി കുട്ടിയുടെ മൊഴിയെടുത്തു. സന്തോഷ് എം ജോസിനെതിരേ കടുത്ത നടപടിയെടുക്കുമെന്ന് പിടിഎയും സ്‌കൂള്‍ മാനേജ്മെന്റും അറിയിച്ചിരുന്നു. തോളെല്ല് പൊട്ടിയ വിദ്യാര്‍ഥിക്ക് ഡോക്ടര്‍മാര്‍ മൂന്നാഴ്ച വിശ്രമം നിര്‍ദേശിച്ചു. സ്‌കൂള്‍ മാനേജ്മെന്റിനും പിടിഎക്കും കുട്ടിയുടെ രക്ഷിതാക്കള്‍ പരാതി നല്‍കി. അദ്ധ്യാപകനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് ആന്‍ സെബാസ്റ്റ്യന്‍ വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നല്‍കി.

Next Story

RELATED STORIES

Share it