Latest News

തൃശൂരിലെ വോട്ടര്‍പട്ടിക ക്രമക്കേട്: തങ്ങളുടെ വിലാസത്തില്‍ ആറു പേരെ ചേര്‍ത്തെന്ന് വെളിപ്പെടുത്തി വീട്ടമ്മ

തൃശൂരിലെ വോട്ടര്‍പട്ടിക ക്രമക്കേട്: തങ്ങളുടെ വിലാസത്തില്‍ ആറു പേരെ ചേര്‍ത്തെന്ന് വെളിപ്പെടുത്തി വീട്ടമ്മ
X

തൃശൂര്‍: വോട്ടര്‍ പട്ടിക ക്രമക്കേട് വിവാദത്തില്‍ ഗുരുതര വെളിപ്പെടുത്തലുമായി വീട്ടമ്മ. പൂങ്കുന്നത്തെ കാപ്പിറ്റല്‍ വില്ലേജ് അപ്പാര്‍ട്ട്‌മെന്റിലെ തങ്ങളുടെ മേല്‍വിലാസത്തില്‍ ആറ് കള്ളവോട്ടുകള്‍ ചേര്‍ത്തെന്നാണ് ഉടമയായ പ്രസന്ന അശോകന്‍ വെളിപ്പെടുത്തിയത്. പരാതി നല്‍കിയെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും അവര്‍ പറഞ്ഞു. വോട്ടര്‍മാരായവര്‍ തങ്ങളെ അറിയുന്നവരോ ബന്ധുക്കളോ അല്ലെന്നും അവര്‍ വിശദീകരിച്ചു. തിരഞ്ഞെടുപ്പിന് രണ്ട് ദിവസം ശേഷിക്കെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരാതി നല്‍കിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തവരെക്കുറിച്ച് അന്വേഷിച്ചെങ്കിലും ആരെയും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഫഌറ്റിലെ വാടകചീട്ട് വെച്ചിട്ടാണ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തിരിക്കുന്നതെന്ന് പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.

Next Story

RELATED STORIES

Share it