നികുതി വെട്ടിപ്പ്; ട്രംപിന്റെ വിശ്വസ്തന് അഞ്ചുമാസം തടവ്
ന്യൂയോര്‍ക്ക്: ട്രംപിന്റെ വിശ്വസ്തനെ നികുതിവെട്ടിപ്പിന് ശിക്ഷിച്ച് അമേരിക്കന്‍ കോടതി. ട്രംപ് ഓര്‍ഗനൈസഷന്റെ ചീഫ് ഫൈനാന്‍ഷ്യല്‍ ഓഫിസറായിരുന്ന അലന്‍ വൈസല്‍ബെര്‍ഗി (75) നാണ് ന്യൂയോര്‍ക്ക് കോടതി അഞ്ച് മാസത്തെ തടവ് വിധിച്ചത്. ട്രംപ് ഓര്‍ഗനൈസേഷനെ 15 വര്‍ഷത്തോളം നികുതി വെട്ടിക്കാന്‍ സഹായിച്ചതിനാണ് ശിക്ഷ. 2005 മുതല്‍ 2021 വരെ ട്രംപിന്റെ റിയല്‍ എസ്‌റ്റേറ്റ് ആന്റ് എന്റര്‍ടൈന്‍മെന്റ് ഗ്രൂപ്പിന്റെ പ്രസിഡന്റായിരുന്നു അലന്‍ വൈസല്‍ബെര്‍ഗ്.
വിചാരണയ്ക്കിടെ 15 ഓളം നികുതി തട്ടിപ്പുകള്‍ക്ക് കൂട്ടുനിന്നിട്ടുള്ളതായി അദ്ദേഹം കുറ്റസമ്മതം നടത്തിയിരുന്നു. അലന്‍ വീസല്‍ബര്‍ഗിന് 1.7 മില്യണ്‍ ഡോളര്‍ തൊഴില്‍ ആനുകൂല്യങ്ങളില്‍ നിന്നുള്ള നികുതിയാണ് വെട്ടിച്ചത്. ട്രംപിനെതിരെയോ അദ്ദേഹത്തിന്റെ കുടുംബത്തിനെതിരെയോ കുറ്റങ്ങളൊന്നും ചുമത്തിയിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ സ്ഥാപനത്തിലെ നിരവധി ഉദ്യോഗസ്ഥര്‍ക്കെതിരേ നിരവധി കേസുകളാണ് ഇതുമായി ബന്ധപ്പെട്ട് ചുമത്തിയിട്ടുള്ളത്. ശിക്ഷ പ്രഖ്യാപിക്കുന്നതിനിടെ 13 വര്‍ഷം ഇയാള്‍ സര്‍ക്കാരിനെ കബളിപ്പിച്ചതായി ന്യൂയോര്‍ക്ക് ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ആല്‍വിന്‍ ബ്രാഗ് ഫെഡറല്‍ അഭിപ്രായപ്പെട്ടു.
ഡിസംബര്‍ 6ന് അലന്‍ വീസല്‍ബര്‍ഗ് നടത്തിയ വെളിപ്പെടുത്തലിനെ തുടര്‍ന്ന് ബിസിനസ് രേഖകളില്‍ കൃത്രിമം കാണിച്ചതിന് സമാനമായ 17 നികുതി വെട്ടിപ്പ് ആരോപണങ്ങളില്‍ ട്രംപ് ഓര്‍ഗനൈസേഷനെയും സഹോദര സ്ഥാപനമായ ട്രംപ് പേറോള്‍ കോര്‍പറേഷനെയും ശിക്ഷിക്കപ്പെടാന്‍ പ്രോസിക്യൂട്ടര്‍മാരെ സഹായിച്ചെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍, തന്റെ സ്ഥാപനത്തിനെതിരേ മൊഴി നല്‍കിയെങ്കിലും സ്ഥാപന ഉടമയും മുന്‍ പ്രസിഡന്റുമായ ട്രംപിനെതിരേ തെളിവ് നല്‍കാന്‍ അലന്‍ വൈസല്‍ബെര്‍ഗ് തയ്യാറായില്ല.
RELATED STORIES
ഇറാഖില്‍ സ്വവര്‍ഗ ബന്ധം ഇനി 15 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന...
28 April 2024 10:34 AM GMTപ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരായ വിമര്‍ശനം; ബിജെപി മുന്‍...
28 April 2024 10:25 AM GMTഡല്‍ഹി പിസിസി അധ്യക്ഷന്‍ അരവിന്ദര്‍ സിങ് ലവ്ലി രാജിവച്ചു
28 April 2024 7:39 AM GMTമുസ് ലിം സ്ഥാനാര്‍ഥിയില്ല'; പ്രചാരണസമിതിയില്‍ നിന്ന് രാജിവച്ച്...
27 April 2024 5:52 PM GMTഅജ്മീറില്‍ പള്ളിയില്‍ക്കയറി ഇമാമിനെ തല്ലിക്കൊന്നു
27 April 2024 9:54 AM GMTലൈംഗികാതിക്രമ പരാതിയില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന്...
27 April 2024 9:00 AM GMT