- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
താനൂര്‍ മോഷണം; സുഡാനി ഹമീദിന്റെ കൂട്ടാളിയെയും പിടികൂടി

താനൂര്‍: താനൂരില്‍ നടന്ന മോഷണത്തിലെ മുഖ്യസൂത്രധാരനും കൂട്ടുപ്രതിയുമായ അങ്ങാടിപുറം കടുങ്ങുപുരം അല്ലൂര്‍ വീട്ടില്‍ ശിഹാബുദീനെ (46) താനൂര്‍ പോലിസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസം 24ാം തിയ്യതി താനൂര്‍ ശോഭ പറമ്പിന് സമീപം മുരളീധരന്റെ വീട്ടില്‍ മോഷണം നടത്തിയ സുഡാനി ഹമീദ് എന്ന അബ്ദുല്‍ ഹമീദിന്റെയും പള്ളിക്കല്‍ ബസാര്‍ സ്വദേശി ആശിഖിന്റെയും കൂട്ടുപ്രതിയാണ് പിടിയിലായ ശിഹാബുദീന്‍.
പ്രതികള്‍ മോഷ്ടിക്കുന്ന വസ്തുക്കള്‍ ശിഹാബുദീനാണ് വില്‍പന നടത്തിയിരുന്നത്. കര്‍ണാടകയിലെ മംഗലാപുരത്ത് ഒളിവില്‍ കഴിഞ്ഞിരുന്ന ശിഹാബുദീനും ഹമീദും തീവണ്ടി കയറി കേരളത്തില്‍ എത്തി ആശിക്കിനെ കൂട്ടി മോഷണം നടത്തുകയാണ് പതിവ.് തമിഴ്‌നാട്ടിലെ സേലത്തും ഇവര്‍ക്ക് ഒളിത്താവളമുണ്ട്.
പോലിസിന്റെ നീക്കങ്ങള്‍ മനസ്സിലാക്കിക്കൊണ്ട് മോഷ്ടാക്കള്‍ അവരുടെ താവളങ്ങളും മാറ്റുന്നതുകൊണ്ടാണ് ഇതുവരെ പിടിക്കാന്‍ കഴിയാതിരുന്നത്. ആശിക്കിനെയും സുഡാനി ഹമീദിനെയും ചോദ്യം ചെയ്തതില്‍ നിന്നാണ് കൂട്ടുപ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്.
മലപ്പുറം ജില്ലാ പോലിസ് മേധാവി സുജിത്ത് ദാസ് ഐപിഎസ്സിന്റെ നിര്‍ദ്ദേശപ്രകാരം താനൂര്‍ ഡിവൈഎസ്പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചാണ് അന്വേഷണം നടത്തിയത്.
ഡിവൈഎസ്പിയുടെ പ്രത്യേക അന്വേഷണ സംഘത്തില്‍ ഇന്‍സ്‌പെക്ടര്‍മാരായ ജീവന്‍ ജോര്‍ജ്, ഹണി കെ ദാസ്, സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ സലേഷ് കെ, ജിനേഷ്, എം പി സബറുദ്ദീന്‍, ആല്‍ബിന്‍, അഭിമന്യു, വിപിന്‍ എന്നിവരാണ് ഉണ്ടായിരുന്നത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















