താനൂര്‍ തുറമുഖം: രണ്ടാം ഘട്ട നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി വി അബ്ദുറഹിമാന്‍

താനൂര്‍: താനൂര്‍ തുറമുഖത്തിന്റെ രണ്ടാം ഘട്ട നിര്‍മാണം ഉടനെ ആരംഭിക്കുമെന്നും കേരളത്തിലെ മറ്റു തുറമുഖങ്ങളിലില്ലാത്ത സൗകര്യങ്ങളോട് കൂടി തുറമുഖം പൂര്‍ത്തീകരിക്കുമെന്നും മന്ത്രി വി അബ്ദുറഹിമാന്‍ താനൂരില്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ചെറു വഞ്ചികള്‍ക്കും തോണികള്‍ക്കും അടുപ്പിക്കാനായി പുതിയ ജെട്ടികള്‍ സ്ഥാപിച്ച് മിനി തുറമുഖം പണിയും. തുറമുഖ നിര്‍മാണത്തിനായി 13 കോടി രൂപ അനുവദിച്ചതായും മന്ത്രി അറിയിച്ചു.
ടെന്റര്‍ നടപടികളും പുരോഗമിക്കുന്നുണ്ട്. ലേലപ്പുര നിര്‍മാണം, ശീതീകരണ കേന്ദ്രം, ഗേറ്റ് ഹൗസ്, വല നെയ്ത്ത് കേന്ദ്രം, എഞ്ചിനുകള്‍ റിപ്പയര്‍ ചെയ്യാനുള്ള വര്‍ക്ക്‌ഷോപ്പ്, വാട്ടര്‍ ടാങ്ക്, ശുചിമുറി, വിശ്രമ കേന്ദ്രം ചുറ്റുമതില്‍, കിണര്‍, ഭക്ഷണശാല തുടങ്ങിയ സൗകര്യങ്ങള്‍ തുറമുഖത്തിന്റെ രണ്ടാം ഘട്ട നിര്‍മാണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
രണ്ട് ലക്ഷം കുടുംബങ്ങള്‍ക്ക് കുടിവെള്ളം നല്‍കാന്‍ കഴിയുന്ന രീതിയില്‍ താനൂര്‍ മണ്ഡലത്തിലെ സമ്പൂര്‍ണ കുടിവെള്ള പദ്ധതി ഒരു വര്‍ഷം കൊണ്ട് കമ്മീഷന്‍ ചെയ്യാനാവുമെന്ന് മന്ത്രി അറിയിച്ചു. ചെറിയമുണ്ടം, താനാളൂര്‍, ഉണ്യാല്‍ എന്നീ സ്ഥലങ്ങളില്‍ കുടിവെള്ള പദ്ധതിക്കായുള്ള ടാങ്കുകളുടെ പണി പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും താനൂരിലെ ടാങ്ക് നിര്‍മാണത്തിന്റെ ടെന്‍ഡര്‍ നടപടികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും തീരദേശ മേഖലയിലയും കിഴക്കന്‍ മേഖലയിലെയും കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകുമെന്നും മന്ത്രി അറിയിച്ചു.
അപേക്ഷിച്ച 26,658 കുടുംബങ്ങള്‍ക്കും ആദ്യ ഘട്ടത്തില്‍ കണക്ഷന്‍ നല്‍കുമെന്നും അപേക്ഷിക്കുന്ന എല്ലാ കുടുംബങ്ങള്‍ക്കും കണക്ഷന്‍ ഘട്ടംഘട്ടമായി നല്‍കും.
താനൂര്‍ നഗരസഭയില്‍ എല്ലാവര്‍ക്കും കുടിവെള്ളം ലഭ്യമാകുന്ന രീതിയില്‍ 71 കോടി രൂപ ചെലവില്‍ സമ്പൂര്‍ണ കുടിവെള്ള പദ്ധതി ഉടന്‍ നടപ്പാക്കും.
ദേവധാര്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ അന്താരാഷ്ട്ര നിലവാരത്തിലുള്ള കെട്ടിടത്തിനു പുറമെ മറ്റൊരു കെട്ടിടത്തിനു കൂടി അഞ്ച് കോടി രൂപയും കളിസ്ഥലം നിര്‍മാണത്തിനായി രണ്ട് കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
ഉണ്യാല്‍ മുതല്‍ എടക്കടപ്പുറം വരെ കടല്‍ഭിത്തി നിര്‍മാണത്തിന് 50 ലക്ഷം അനുവദിച്ചിട്ടുണ്ട്. ഒഴൂരില്‍ കൃഷി ഭവന്‍ കെട്ടിടവും ചെറിയമുണ്ടത്ത് സബ് സെന്ററും സ്ഥാപിക്കും. താനൂര്‍ ഫിഷറീസ് സ്‌കൂളില്‍ ഐഎസ്ആര്‍ഒയുടെ സഹകരണത്തോടെ വാനനിരീക്ഷണത്തിനായി പ്ലാനിറ്റോറിയം നിര്‍മിക്കുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
RELATED STORIES
പാനായിക്കുളം സിമി കേസ്: എന്‍ഐഎയുടെ ഹരജി സുപ്രിംകോടതി തള്ളി
21 Sep 2023 9:32 AM GMTകാനഡയില്‍ വീണ്ടും ഖലിസ്ഥാന്‍ നേതാവ് കൊല്ലപ്പെട്ടു; വിസ നിര്‍ത്തിവച്ച്...
21 Sep 2023 8:05 AM GMTനിപ: ഭീഷണി ഒഴിഞ്ഞിട്ടില്ല; വിശദമായ പഠനം നടത്തുമെന്ന് മുഖ്യമന്ത്രി
19 Sep 2023 2:21 PM GMTപുതിയ പാര്‍ലിമെന്റില്‍ ആദ്യ ബില്‍ വനിതാസംവരണം; പ്രാബല്യത്തില്‍ വരിക...
19 Sep 2023 10:08 AM GMTനിപയില്‍ വീണ്ടും ആശ്വാസം: ഹൈറിസ്ക് സമ്പര്‍ക്കപ്പട്ടികയില്‍ 61 പേരുടെ...
18 Sep 2023 11:54 AM GMTപ്രതിഷേധക്കേസ്: ഗ്രോ വാസുവിനെ കോടതി വെറുതെവിട്ടു
13 Sep 2023 7:08 AM GMT