Latest News

പെണ്‍കുട്ടികള്‍ നാടുവിട്ട സംഭവം: സഹായിച്ചെന്ന് ആരോപണമുള്ള യുവാവ് കസ്റ്റഡിയില്‍

പെണ്‍കുട്ടികള്‍ നാടുവിട്ട സംഭവം: സഹായിച്ചെന്ന് ആരോപണമുള്ള യുവാവ് കസ്റ്റഡിയില്‍
X

കോഴിക്കോട്: മലപ്പുറം താനൂരില്‍ നിന്നും നാടുവിട്ട പെണ്‍കുട്ടികളെ സഹായിച്ചു എന്ന് ആരോപണമുള്ള യുവാവിനെ പോലിസ് കസ്റ്റഡിയിലെടുത്തു. മുംബൈയില്‍ നിന്ന് മടങ്ങിയ റഹീം അസ്‌ലം എന്ന യുവാവിനെ തിരൂരില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. നാടുവിട്ട രണ്ട് പെണ്‍കുട്ടികളുടെയും സുഹൃത്താണ് എടവണ്ണ സ്വദേശിയായ റഹീം അസ്‌ലമെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു.

വിദ്യാര്‍ഥിനികളില്‍ ഒരാള്‍ ആവശ്യപ്പെട്ടതു കൊണ്ടാണ് റഹീം അസ്‌ലം ഒപ്പം പോയതെന്ന് റഹീമിന്റെ കുടുംബാംഗങ്ങള്‍ പറഞ്ഞിരുന്നു. ഇന്‍സ്റ്റഗ്രാം വഴിയാണ് പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. പിന്നീട് വീട്ടില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടെന്നും കുടുംബത്തോടൊപ്പം തുടരാന്‍ കഴിയില്ലെന്നും പെണ്‍കുട്ടി പറഞ്ഞു. വീട്ടില്‍ നിന്ന് ഇറങ്ങിപ്പോവുകയാണെന്ന് പറഞ്ഞപ്പോള്‍ റഹീം പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. സഹായിച്ചാലും ഇല്ലെങ്കിലും താന്‍ പോകുമെന്ന് പെണ്‍കുട്ടി പറഞ്ഞു. കുട്ടിയുടെ ദുരവസ്ഥ കണ്ടാണ് റഹീം കൂടെ പോയതെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞിരുന്നു. എന്നാല്‍, വിശദമായ അന്വേഷണത്തിന് ശേഷമേ ഇക്കാര്യത്തില്‍ നിഗമനങ്ങളില്‍ എത്താന്‍ കഴിയൂ എന്നാണ് പോലിസ് പറയുന്നത്.

Next Story

RELATED STORIES

Share it