രസം കുടിച്ച് കൊവിഡിനെ കൊല്ലാമെന്ന് തമിഴ്നാട് മന്ത്രി
തമിഴ്നാട്ടിലെ ഭക്ഷണക്രമം കൊവിഡിനെ പ്രതിരോധിക്കാന് ജനങ്ങളെ സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.

ചെന്നൈ: കൊറോണ വൈറസിനെ ഇല്ലായ്മ ചെയ്യാന് ദിവസവും രസം കുടിച്ചാല് മതിയെന്ന് തമിഴ്നാട് മന്ത്രി രാജേന്ദ്ര ബാലാജി. ''നിങ്ങളുടെ ഭക്ഷണ പദാര്ത്ഥങ്ങളില് രസവും സാമ്പാറും ഭാഗമാക്കുക. അര ക്ലാസോ ഒരു ക്ലാസോ രസം ദിവസവും കുടിക്കുക. കൊറോണ വൈറസ് ചത്തുപോകും, അല്ലെങ്കില് ഓടിപ്പോകും. ഞാന് ദിവസവും രസം കുടിക്കും. എവിടെ പോയാലും രസം കുടിക്കുന്നത് മുടക്കില്ല'' രാജേന്ദ്ര ബാലാജി പറഞ്ഞു.
തമിഴ്നാട്ടിലെ ഭക്ഷണക്രമം കൊവിഡിനെ പ്രതിരോധിക്കാന് ജനങ്ങളെ സഹായിക്കുമെന്നും മന്ത്രി പറഞ്ഞു. മറ്റ് ഗുരുതരമായ രോഗമുള്ളവരാണ് കോവിഡ് ബാധിച്ച് മരിക്കുന്നത്. മറ്റ് ഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോള് തമിഴ്നാട്ടിലെ മരണ നിരക്ക് കുറവാണ്. നമ്മള് കഴിക്കുന്ന ഭക്ഷണമാണ് ഇതിന് പ്രധാനമായ കാരണം. നമ്മള് മഞ്ഞള് വെള്ളം ഉപയോഗിച്ച് കുളിക്കുന്നു. ഇഞ്ചിയും കുരുമുളകും മറ്റ് സുഗന്ധവ്യഞ്ജനങ്ങളും ഭക്ഷണത്തില് ഉള്പ്പെടുത്തുന്നു'' മന്ത്രി പറഞ്ഞു.
RELATED STORIES
പാലക്കാട് സിപിഎം നേതാവിനെ ആര്എസ്എസുകാർ വെട്ടിക്കൊന്നു
14 Aug 2022 6:00 PM GMT'രാജ്യത്തെ മതനിരപേക്ഷത സംരക്ഷിക്കാൻ പ്രതിജ്ഞ ചെയ്യേണ്ട അവസരം';...
14 Aug 2022 4:54 PM GMTവെല്ലുവിളികളെ നമ്മള് അതിജീവിച്ചു; ജനാധിപത്യത്തിന്റെ ശക്തി തെളിയിച്ചു: ...
14 Aug 2022 4:50 PM GMTഈജിപ്തിൽ ക്രിസ്ത്യൻ പള്ളിയിൽ വൻ തീപിടിത്തം; 41 പേര് വെന്തു മരിച്ചു
14 Aug 2022 3:13 PM GMTപ്ലാസ്റ്റിക് നിര്മിത ദേശീയ പതാക കത്തിച്ചു; വ്യാപാരി അറസ്റ്റില്
14 Aug 2022 2:14 PM GMTകണ്ണൂരില് ബൈക്ക് വൈദ്യുതിതൂണിലിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു
14 Aug 2022 2:02 PM GMT