Latest News

കോളജില്‍ ഹിന്ദു പെണ്‍കുട്ടിയുമായി സംസാരിച്ചു; മുസ്‌ലിം യുവാവിനെ ഹിന്ദുത്വവിദ്യാര്‍ത്ഥികള്‍ ആക്രമിച്ചു

കോളജില്‍ ഹിന്ദു പെണ്‍കുട്ടിയുമായി സംസാരിച്ചു; മുസ്‌ലിം യുവാവിനെ ഹിന്ദുത്വവിദ്യാര്‍ത്ഥികള്‍ ആക്രമിച്ചു
X

ദക്ഷിണ കര്‍ണാടക: കര്‍ണാടകയില്‍ ദക്ഷിണ കര്‍ണാടക ജില്ലയില്‍ കോളജില്‍വച്ച് ഹിന്ദു പെണ്‍കുട്ടിയോട് സംസാരിച്ച മുസ് ലിംയുവാവിനെ ഹിന്ദുത്വരായ സഹപാഠികള്‍ ആക്രമിച്ചു. ജല്‍സൂര്‍ ഗ്രാമത്തിലെ മുഹമ്മദ് സാനിഫ് എന്ന 19കാരനെതിരേയാണ് രാവിലെ പത്തരയോടെ ആക്രമണം നടന്നത്.

സാനിഫ് കോളജിലെ ഒരു പെണ്‍കുട്ടിയോട് സംസാരിച്ചപ്പോള്‍ അത് ചില വിദ്യാര്‍ത്ഥികള്‍ വിലക്കി. പിന്നീടവര്‍ സാനിഫിനെ കോളജ് മൈതാനത്തേക്ക് വിളിച്ചുവരുത്തി ഇരുമ്പുവടിയും മരക്കഷ്ണങ്ങളുമായി ആക്രമിച്ചു. പ്രജ്വല്‍, തനൂജ്, അക്ഷയ്, മോക്ഷിത, ഗൗതം എന്നിവരാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയത്. തുടര്‍ന്നും സംസാരിച്ചാല്‍ വീണ്ടും ആക്രമിക്കുമെന്ന് അക്രമികള്‍ മുന്നറിയിപ്പ് നല്‍കി. സാനിഫിനെ സഹായിക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയെയും ഇവര്‍ ചോദ്യം ചെയ്തു. സാനിഫിനെ സുല്ലിയ ആശുപത്രിയിലേക്ക് മാറ്റി.

ആക്രമിച്ചവരെ ഇതുവരെ പിടികൂടിയിട്ടില്ല.

Next Story

RELATED STORIES

Share it