Latest News

മുസ് ലിംകള്‍ക്കെതിരേ ആയുധമെടുക്കണം; വിദ്വേഷപ്രസംഗവുമായി വീണ്ടും നരസിംഹാനന്ദ്

മുസ് ലിംകള്‍ക്കെതിരേ ആയുധമെടുക്കണം; വിദ്വേഷപ്രസംഗവുമായി വീണ്ടും നരസിംഹാനന്ദ്
X

ന്യൂഡല്‍ഹി: ഹരിദ്വാറില്‍ വിദ്വേഷപ്രസംഗം നടത്തി അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ യതി നരസിംഹാനന്ദ് അതേ കുറ്റം ഡല്‍ഹിയില്‍ വീണ്ടും ആവര്‍ത്തിച്ചു. ഇത്തവണ മുസ് ലിംകള്‍ക്കെതിരേ സായുധാക്രമണത്തിനും ആഹ്വാനം ചെയ്തിട്ടുണ്ട്.

ഡല്‍ഹിയില്‍ ബുരാരിയില്‍ നടത്തിയ പൊതുയോഗത്തിലാണ് മുസ് ലിംകളെ ആയുധമുപയോഗിച്ച് ആക്രമിക്കണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടത്.

ഇയാള്‍ക്കെതിരേ പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. പക്ഷേ, ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

മുസ് ലിംകളെ കടന്നാക്രമിച്ച ഹരിദ്വാറിലെ യോഗം കഴിഞ്ഞ ജനുവരിയിലാണ് നടത്തിയത്. ഫെബ്രുവരിയില്‍ ജാമ്യം ലഭിച്ചു.

ഹരിദ്വാര്‍ പ്രസംഗത്തിന്റെ വീഡിയോ ക്ലിപ്പ് വാര്‍ത്തയായതോടെ ഇയാള്‍ക്കെതിരേ നിരവധി പേര്‍ രംഗത്തുവന്നു. തുടര്‍ന്നാണ് പോലിസ് അറസ്റ്റ് ചെയ്തത്.

സംഭവം നടന്ന് ഒരു മാസത്തിനുശേഷമാണ് ഇയാളെ അറസ്റ്റ് ചെയ്തത്, അതും സുപ്രിംകോടതി അറസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ട ശേഷം.

Next Story

RELATED STORIES

Share it