ടി പോക്കര്‍ സാഹിബ് അനുസ്മരണം; പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

തരുവണ : എസ്ഡിപിഐ മുന്‍ ജില്ലാ പ്രസിഡന്റ് ടി പോക്കര്‍ സാഹിബ് അനുസ്മരണ ദിനാചരണത്തോടനുബന്ധിച്ച് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. തരുവണ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ടീച്ചേഴ്‌സ് ഇന്‍ചാര്‍ജ് ജെസ്സി പി.സിക്ക് നല്‍കി അഡ്വക്കറ്റ് കെ.എ അയ്യൂബ് വിതരണോദ്ഘാടനം ചെയ്തു. പൊതുസമൂഹത്തില്‍ ഇന്നും പകരസ്ഥാനീയനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലാത്ത ആദര്‍ശ വ്യക്തിത്വമായിരുന്നു പോക്കര്‍ സാഹിബ്. ഓരോ പൊതുപ്രവര്‍ത്തകനും അദ്ദേഹത്തിന്റെ ജീവിതം മാതൃകയാക്കണമെന്നും അതുവഴി സമൂഹത്തെ നേര്‍പാതയില്‍ വഴിനടത്താന്‍ കഴിയുമെന്നും എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി പി ജമീല പറഞ്ഞു. തരുവണയില്‍ പ്രവര്‍ത്തക സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.
ജില്ലാ പ്രസിഡന്റ് അഡ്വ: കെ.എ അയ്യൂബ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം ടി.നാസര്‍, എസ്.ഡി.റ്റി.യു സംസ്ഥാന സമിതിയംഗം എ.യൂസുഫ്, ഇ.ഉസ്മാന്‍, കെ.മഹറൂഫ്, മമ്മൂട്ടി തരുവണ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.ഹംസ സ്വാഗതവും കെ.മുനീര്‍ നന്ദിയും പറഞ്ഞു.
RELATED STORIES
വയനാട്ടില്‍ നിന്നും കാണാതായ അമ്മയും അഞ്ച് മക്കളും സുരക്ഷിതര്‍
21 Sep 2023 3:02 PM GMTകോട്ടയത്ത് കനത്ത മഴ; ഉരുള്‍പൊട്ടല്‍, ഏഴു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
21 Sep 2023 1:59 PM GMTവോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ആധാര്‍ നിര്‍ബന്ധമില്ലെന്ന്...
21 Sep 2023 1:03 PM GMTനബിദിനാഘോഷത്തിന് കൊടിതോരണങ്ങള്‍ കെട്ടുന്നതിനിടെ വിദ്യാര്‍ഥികളെ...
21 Sep 2023 11:56 AM GMTവനിതാ സംവരണ ബില്‍: ഒബിസിയെ ഒഴിവാക്കിയത് നിരാശാജനകവും...
21 Sep 2023 11:42 AM GMTഉത്തര്‍പ്രദേശില്‍ മുസ്ലിം യുവാവിനെ പോലിസ് വെടിവെച്ച് കൊന്നു
21 Sep 2023 6:16 AM GMT