Latest News

കരിപ്പൂരിന്റെ ചിറകരിയാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് എസ്‌വൈഎസ്സിന്റെ പാതയോര സമരം

കരിപ്പൂരിന്റെ ചിറകരിയാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് എസ്‌വൈഎസ്സിന്റെ പാതയോര സമരം
X

കോഴിക്കോട് : കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തെ തകര്‍ക്കാനുള്ള ഗൂഢനീക്കങ്ങള്‍ക്കെതിരേ എസ്‌ഐഎസ് സംസ്ഥാന കമ്മിറ്റി സമരരംഗത്തേക്ക്. സപതംബര്‍ 26 ശനിയാഴ്ച കോഴിക്കോട്, മലപ്പുറം ദേശീയ പാതയിലെ 54 കിലോമീറ്റര്‍ ദൂരം എസ്‌ഐഎസ് പ്രവര്‍ത്തകര്‍ അണിനിരക്കും. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടായിരിക്കും സമരം നടക്കുകയെന്ന് എസ് വൈ എസ് സംസ്ഥാന സമിതി നേതാവ് എസ് ശറഫുദ്ദീനും സമരസമിതി കണ്‍വീനര്‍ അബൂബക്കര്‍ മാസ്റ്റര്‍ പടിക്കലും പറഞ്ഞു.

ഇരുപതു പേര്‍ വീതമാണ് സമരത്തില്‍ പങ്കെടുക്കുക. പാലക്കാട്, മലപ്പുറം വെസ്റ്റ്, വയനാട്, കോഴിക്കോട് ജില്ലകളിലും സമരം നടക്കും.

കോഴിക്കോട് മുതലക്കുളത്ത് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹാ തങ്ങള്‍ സഖാഫിയും മലപ്പുറം കുന്നുമ്മലില്‍ ജനറല്‍ സെക്രട്ടറി മജീദ് കക്കാടും സമരത്തില്‍ ആദ്യ കണ്ണികളാകും.

കോഴിക്കോട് വിമാനത്താവളം തകര്‍ക്കുന്ന നീക്കങ്ങള്‍ക്കെതിരേ എസ്‌ഐഎസ് വിവിധ സമരപരിപാടികളുമായി രംഗത്തുണ്ട്.

Next Story

RELATED STORIES

Share it