Latest News

സ്വപ്‌ന സുരേഷ് ; കുത്തക കമ്പനിക്ക് സര്‍ക്കാറിലുള്ള സ്വര്‍ണത്താക്കോല്‍

ഐടി വകുപ്പില്‍ സ്വപ്‌നയുടെ രംഗപ്രവേശനത്തിനു ശേഷമാണ് ഇ ബസ് പദ്ധതിയുടെ ഡിപിആര്‍( ഡീറ്റെയ്ല്‍ഡ് പ്രൊജക്ട് റിപോര്‍ട്ട്) തയ്യാറാക്കാന്‍ പിഡബ്ല്യുസിയെ സര്‍ക്കാര്‍ നിയോഗിച്ചത്.

സ്വപ്‌ന സുരേഷ് ; കുത്തക കമ്പനിക്ക് സര്‍ക്കാറിലുള്ള സ്വര്‍ണത്താക്കോല്‍
X
കോഴിക്കോട്: ഡിപ്ലോമാറ്റിക് ബാഗേജിലെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പോലീസ് തിരയുന്ന സ്വപ്‌ന സുരേഷിന്റെ അന്താരാഷ്ട്ര ബന്ധങ്ങളും സംസ്ഥാന സര്‍ക്കാറിലെ സ്വാധീനവും പുറത്തുവരുന്നു. ഇ-ബസ് പദ്ധതിയുടെ വിശദമായ റിപോര്‍ട്ട് തയ്യാറാക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ബഹുരാഷ്ട്ര കമ്പനിയായ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് (പിഡബ്ല്യുസി) ന്റെ ദല്ലാളാണ് സ്വപ്‌ന സുരേഷ് എന്നതിന്റെ തെളിവുകളാണ് പുറത്തുവരുന്നത്.


ലണ്ടന്‍ കമ്പനിയായ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പറിന്റെ റഫറന്‍സിലൂടെയാണ് സ്വപ്നയെ ഐടി വകുപ്പ് ഉന്നത സ്ഥാനത്ത് നിയമിച്ചത്. ഐടി സെക്രട്ടരി എസ് ശിവശങ്കറുമായി സൃഷ്ടിച്ച അടുത്ത ബന്ധവും ഇതിന് സ്വപ്‌ന ഉപയോഗിച്ചു. ഐടി വകുപ്പില്‍ സ്വപ്‌നയുടെ രംഗപ്രവേശനത്തിനു ശേഷമാണ് ഇ ബസ് പദ്ധതിയുടെ ഡിപിആര്‍( ഡീറ്റെയ്ല്‍ഡ് പ്രൊജക്ട് റിപോര്‍ട്ട്) തയ്യാറാക്കാന്‍ പിഡബ്ല്യുസിയെ സര്‍ക്കാര്‍ നിയോഗിച്ചത്. മുഖ്യമന്ത്രിയുടെ നേരിട്ട് നിയന്ത്രണത്തിലുള്ള ഐടി വകുപ്പില്‍ പിഡബ്ല്യുസിക്ക് സ്വാധീനം ചെലുത്താനുള്ള വഴിയായിരുന്ന സ്വപ്‌ന സുരേഷ്.


ഇതിന്റെ ഏറ്റവും വലിയ തെളിവാണ് പിഡബ്ല്യുസിക്ക് സെക്രട്ടറിയറ്റില്‍ ഓഫീസ് അനുവദിക്കാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനം. മന്ത്രിസഭയില്‍ പോലും ചര്‍ച്ച ചെയ്യാതെയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക താല്‍പര്യ പ്രകാരം സെക്രട്ടറിയറ്റില്‍ പിഡബ്ല്യുസിക്ക് ഓഫിസ് അനുവദിക്കാനുള്ള നീക്കങ്ങള്‍ നടന്നത്. നേരത്തെ ഇ ബസ് പദ്ധതിയുടെ വിശദ റിപോര്‍ട്ട് തയ്യാറാക്കാന്‍ പിഡബ്ല്യുസിയെ ഏല്‍പ്പിച്ചതിലും മുഖ്യമന്ത്രിയുടെ ഓഫിസ് പ്രത്യേക താല്‍പര്യം കാണിച്ചിരുന്നു. പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് കമ്പനിക്ക് വലിയ സാമ്പത്തിക ലാഭം ലഭിക്കുന്ന ഇടപാടിനെതിരെ ചീഫ് സെക്രട്ടറിയുടേയും ധനവകുപ്പിന്റെയും എതിര്‍പ്പുണ്ടായിട്ടും മുഖ്യമന്ത്രിയുടെ ഓഫിസ് അത് പരിഗണിച്ചില്ല. മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്യാതെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നാണ് പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സിനെ നിയമിച്ചത്. ഗതാഗത മന്ത്രിയുടെ പോലും എതിര്‍പ്പ് നിലനില്‍ക്കെയാണ് ഇതിന് മുഖ്യമന്ത്രി അനുമതി നല്‍കിയത്.


സ്വര്‍ണക്കടത്തു കേസിന്റെ തുടക്കത്തില്‍ സരിത്തിനെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തപ്പോള്‍ സ്വപ്‌ന സുരേഷിനും പിടിവീഴുമെന്ന് കണ്ട് കേസ് ഒതുക്കിതീര്‍ക്കാനും ശ്രമം നടന്നിരുന്നു. കേസന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നും അന്വേഷണസംഘവുമായി പല പ്രാവശ്യം ബന്ധപ്പെട്ടിരുന്നു എന്നതും പുറത്തുവന്നിട്ടുണ്ട്. സ്വപ്‌ന സുരേഷിനു വേണ്ടി മുഖ്യമന്ത്രിയുടെ ഓഫിസ് ഇത്രയും ശക്തമായി ഇടപെടുന്നതിന്റെ കാര്യം ദുരൂഹമാണ്.





Next Story

RELATED STORIES

Share it