Latest News

ഗോവയില്‍ നിയന്ത്രണം വിട്ട കാര്‍ നദിയിലേക്ക് വീണു; നാലുപേരെ കാണാതായി

ഗോവയില്‍ നിയന്ത്രണം വിട്ട കാര്‍ നദിയിലേക്ക് വീണു; നാലുപേരെ കാണാതായി
X

മുംബൈ: ഗോവയില്‍ നിയന്ത്രണം വിട്ട കാര്‍ നദിയിലേക്ക് വീണ് നാല് യാത്രക്കാരെ കാണാതായി. വടക്കന്‍ ഗോവയിലെ സുവാരി പാലത്തില്‍ നിന്നാണ് കൈവരി തകര്‍ത്ത് കാര്‍ 100 അടി താഴ്ചയിലുള്ള നദിയിലേക്ക് പതിച്ചത്. പുലര്‍ച്ചെ അമിതവേഗത്തില്‍ വന്ന എസ്‌യുവി കാര്‍ മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇന്ത്യന്‍ നേവിയും കോസ്റ്റ്ഗാര്‍ഡും ചേര്‍ന്ന് തിരച്ചില്‍ നടത്തുകയാണ്.

സമീപഗ്രാമമായ ലൗട്ടോലിമില്‍ നിന്നുള്ളവരാണ് മരിച്ചത്. ഒരു സ്ത്രീയും അവരുടെ ഭര്‍ത്താവും സഹോദരനും സുഹൃത്തുമാണ് വാഹനത്തിലുണ്ടായിരുന്നത്. തന്റെ നിയോജക മണ്ഡലത്തില്‍ നിന്നുള്ള ഒരു കുടുംബത്തെ കാണാതായതായും അവരെ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നും നുവെം മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന കോണ്‍ഗ്രസ് എംഎല്‍എ അലക്‌സോ സെക്വേര പറഞ്ഞു. അപകടം നടക്കുമ്പോള്‍ കാറില്‍ എത്ര പേര്‍ സഞ്ചരിച്ചിരുന്നുവെന്ന് തനിക്ക് ഉറപ്പില്ലെന്നും സെക്വീര പറഞ്ഞു.

Next Story

RELATED STORIES

Share it