റാഗിങ് പരാതിയില്‍ പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ 13 വിദ്യാര്‍ത്ഥികളുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കി
കല്‍പ്പറ്റ: റാഗിങ് പരാതിയെതുടര്‍ന്ന് വയനാട്ടിലെ പൂക്കോട് വെറ്ററിനറി സര്‍വകലാശാല ക്യാമ്പസിലെ 13 വിദ്യാര്‍ത്ഥികള്‍ക്കെതിരായ സസ്‌പെന്‍ഷന്‍ നടപടി റദ്ദാക്കി. കേസില്‍ ഹൈക്കോടതിയുടെ ഇടക്കാല സ്‌റ്റേക്ക് പിന്നാലെയാണ് സസ്‌പെഷന്‍ ഉത്തരവ് റദ്ദാക്കികൊണ്ടുള്ള അധികൃതരുടെ നടപടി 2019, 2021 ബാച്ചുകളിലെ വിദ്യാര്‍ത്ഥികളെ റാഗ് ചെയ്തതിനാണ് 13 വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തിരുന്നത്. സംഭവത്തില്‍ 13 പേര്‍ കുറ്റക്കാരെന്ന് പൂക്കോട് സര്‍വകലാശാലയിലെ റാഗിങ് വിരുദ്ധ സമിതി കണ്ടെത്തിയിരുന്നു. പിന്നാലെ 13 പേരെയും സസ്‌പെന്‍ഡ് ചെയ്തു.
ഇത് ചോദ്യം ചെയ്ത് രണ്ടു വിദ്യാര്‍ത്ഥികള്‍ ഹൈക്കോടതിയില്‍ പോയി ഇടക്കാല സ്‌റ്റേ നേടുകയായിരുന്നു. നിയമോപദേശം തേടിയ ശേഷം കോളജ് 13 പേരുടേയും സസ്‌പെന്‍ഷന്‍ റദ്ദാക്കി. കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച് ഹൈക്കോടതി ഇടക്കാല സ്‌റ്റേ നല്‍കികൊണ്ട് ഉത്തരവിറക്കിയത്. 2023ലെ റാഗിങ് സംഭവത്തിലായിരുന്നു നടപടി.
സിദ്ധാര്‍ത്ഥന്റെ മരണത്തിന് പിന്നാലെ 2023 റാഗിങിന്റെ പേരില്‍ വിദ്യാര്‍ഥികള്‍ക്കെതിരെ നടപടിയെടുത്തിരുന്നു. നാലാംവര്‍ഷ വിദ്യാര്‍ത്ഥികളായ അമരേഷ് ബാലിയും അജിത് അരവിന്ദാക്ഷനുമാണ് സസ്‌പെന്‍ഷന്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ വര്‍ഷം ഈ വിദ്യാര്‍ത്ഥികള്‍ 2021 ബാച്ചിലെ വിദ്യാര്‍ത്ഥിയെ റാഗ് ചെയ്തതായി ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ അന്വേഷണത്തില്‍ ഇവര്‍ക്കെതിരെ തെളിവുകളോ പരാതിയോ ആന്റി റാഗിംങ് സമിതിക്ക് കിട്ടിയിരുന്നില്ല. റാഗ് ചെയ്യപ്പെട്ടതായി ആരോപിക്കപ്പെട്ട വിദ്യാര്‍ത്ഥിയും പരാതി നല്‍കിയില്ല. സിദ്ധാര്‍ത്ഥന്റെ മരണത്തിന് പിന്നാലെ പഴയ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ ഈ വിദ്യാര്‍ത്ഥികളെയും സര്‍വകലാശാല അധികൃതര്‍ ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.
നേരത്തെയും ഇത്തരം സംഭവങ്ങള്‍ ഇവിടെ നടക്കാറുണ്ടെന്ന് വരുത്തി തീര്‍ത്ത് സിദ്ധാര്‍ത്ഥിന്റെ മരണത്തിലുള്ള റിപോര്‍ട്ടിന് കൂടുതല്‍ ബലം നല്‍കാനാണ് ആന്റി റാഗിങ് സമിതി ശ്രമിച്ചതെന്നായിരുന്നു ഹരജിക്കാരുടെ വാദം. ഈ കേസില്‍ നാലുപേര്‍ക്ക് എതിരെ ആയിരുന്നു നടപടി. 2 പേരെ ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍് ചെയ്തപ്പോള്‍ 2 പേരുടെ സ്‌കോളര്‍ഷിപ്പ് റദ്ദാക്കുകയായിരുന്നു. ഇടക്കാല ഉത്തരവായാണ് വിദ്യാര്‍ത്ഥികള്‍ ഇരുവരുടെയും സസ്‌പെന്‍ഷന് സ്‌റ്റേ അനുവദിച്ചത്. ആന്റി റാംഗിങ് കമ്മിറ്റിയോട് റിപോര്‍ട്ട് ഹാജരാക്കാനും കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.
RELATED STORIES
മാമിയുടെ തിരോധാനക്കേസില് പോലിസിനുണ്ടായത് ഗുരുതര വീഴ്ചയെന്ന് കുടുംബം
8 Sep 2024 3:43 PM GMTതൃശൂരില് വീട്ടില് സ്പിരിറ്റ് ഗോഡൗണ്; കൊലക്കേസ് പ്രതിയായ...
8 Sep 2024 9:25 AM GMTഎഡിജിപി ഒരാളെ കാണുന്നത് സിപിഎമ്മിനെ അലട്ടുന്ന പ്രശ്നമല്ലെന്ന് എം വി...
8 Sep 2024 9:16 AM GMTറിയാദ് എജ്യൂ എക്സ്പോ സപ്തംബര് 13ന്
8 Sep 2024 6:15 AM GMTയാത്രക്കാരിക്ക് ഛര്ദ്ദിക്കാന് ബസ് നിര്ത്തി; കാര് പാഞ്ഞുകയറി ഒരു...
8 Sep 2024 5:39 AM GMTകൊച്ചിയിലെ സിനിമാ കോണ്ക്ലേവ് മാറ്റിയേക്കും
8 Sep 2024 5:01 AM GMT