Latest News

അടിമാലിയില്‍ ആദിവാസി യുവാവിനെ മര്‍ദ്ദിച്ച പ്രതി പിടിയില്‍

അടിമാലിയില്‍ ആദിവാസി യുവാവിനെ മര്‍ദ്ദിച്ച പ്രതി പിടിയില്‍
X

ഇടുക്കി: അടിമാലിയില്‍ ആദിവാസി യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതി ജസ്റ്റിന്‍ പിടിയിലായി. മര്‍ദ്ദനമേറ്റ തൊടുപുഴ വണ്ണപുറം സ്വദേശി വിനീതിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കേസിലെ മറ്റൊരു പ്രതിയായ സഞ്ജു ഒളിവിലാണ്. അടിമാലിയിലെ ക്ഷേത്രത്തില്‍ ശിവരാത്രി ആഘോഷത്തോടനുബന്ധിച്ച് നടന്ന കലാപരിപാടിക്കിടെയായിരുന്നു സംഭവം.

ആദിവാസി യുവാവുമായുണ്ടായ തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്. ക്ഷേത്രാചാരപ്രകാരമുള്ള ചടങ്ങുകള്‍ തടസ്സപ്പെടുത്തിയെന്ന ഭാരവാഹികളുടെ പരാതിയില്‍ നേരത്തെ ജസ്റ്റിന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരേ പോലിസ് കേസെടുത്തിരുന്നു. ഈ കേസില്‍ അറസ്റ്റിലായ ജസ്റ്റിന്‍ ഇന്നലെയാണ് ജയില്‍ മോചിതനായത്.

Next Story

RELATED STORIES

Share it