Latest News

ബിഹാര്‍ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹരജി

ബിഹാര്‍ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹരജി
X

ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഫലം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹരജി സമര്‍പ്പിച്ചു. പൊതുപ്രവര്‍ത്തകന്‍ സാബു സ്റ്റീഫണ്‍ ആണ് ഹരജി നല്‍കിയത്. വോട്ടെടുപ്പിനിടെയുണ്ടായ ക്രമക്കേടുകള്‍ക്ക് ജുഡീഷ്യല്‍ അന്വേഷണം ആവശ്യമാണെന്നും സത്യപ്രതിജ്ഞാ ചടങ്ങുകള്‍ താല്‍ക്കാലികമായി തടയണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടു.

തിരഞ്ഞെടുപ്പില്‍ ഓരോ മണ്ഡലത്തിലും എത്ര പേര്‍ വോട്ട് ചെയ്തുവെന്ന വ്യക്തമായ കണക്കുകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ചിട്ടില്ലെന്നതാണ് ഹരജിയില്‍ ഉയര്‍ത്തുന്ന മുഖ്യവാദം. ശതമാന കണക്കിനപ്പുറം യഥാര്‍ഥ വോട്ടര്‍മാരുടെ എണ്ണം വ്യക്തമാക്കണമെന്നും ഇതിന് വേണ്ട രേഖകള്‍ ഉടന്‍ പ്രസിദ്ധീകരിക്കാന്‍ കമ്മീഷന് നിര്‍ദേശം നല്‍കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it