Latest News

ബംഗാള്‍ സര്‍ക്കാരിന്റെ ഒബിസി പട്ടികയുടെ സ്റ്റേ നീക്കി സുപ്രിംകോടതി

ബംഗാള്‍ സര്‍ക്കാരിന്റെ ഒബിസി പട്ടികയുടെ സ്റ്റേ നീക്കി സുപ്രിംകോടതി
X

ന്യൂഡല്‍ഹി: പശ്ചിമബംഗാള്‍ സര്‍ക്കാരിന്റെ പുതിയ ഒബിസി പട്ടികയുടെ സ്‌റ്റേ സുപ്രിംകോടതി നീക്കി. കൊല്‍ക്കത്ത ഹൈക്കോടതിയുടെ സ്‌റ്റേ ഉത്തരവാണ് സുപ്രിംകോടതി നീക്കിയത്. കൊല്‍ക്കത്ത ഹൈക്കോടതി വിധി അമ്പരിപ്പിക്കുന്നതും തെറ്റുമാണെന്ന് ചീഫ്ജസ്റ്റിസ് ബി ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ഒബിസി പട്ടിക സംസ്ഥാന നിയമസഭകള്‍ പാസാക്കണമെന്ന ഹൈക്കോടതി വീക്ഷണം തെറ്റാണെന്നാണ് സുപ്രിംകോടതി ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

പുതിയ സര്‍വേയുടെ അടിസ്ഥാനത്തിലാണ് ഒബിസി പട്ടിക തയ്യാറാക്കിയതെന്ന് പശ്ചിമബംഗാള്‍ സര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി. കേസ് ഹൈക്കോടതിയുടെ പുതിയ ബെഞ്ച് പരിഗണിക്കുന്ന കാര്യം അടുത്ത സിറ്റിങില്‍ പരിഗണിക്കാമെന്ന് സുപ്രിംകോടതി പറഞ്ഞു.

Next Story

RELATED STORIES

Share it