Latest News

മുന്‍ ചീഫ് ജസ്റ്റിസിനെതിരേ ലൈംഗിക ആരോപണം ഉന്നയിച്ചതിന് പിന്നാലെ പിരിച്ചുവിട്ട യുവതിയെ സുപ്രിംകോടതി പുനര്‍നിയമിച്ചു

ഇവര്‍ക്ക് ജോലി നഷ്ടമായ കാലയളവിലെ ശമ്പളവും ആനുകൂല്യങ്ങളും നല്‍കിക്കൊണ്ടാണ് പുനര്‍നിയമനം. 2018ല്‍ കോര്‍ട്ട് അസിസ്റ്റന്റായി ജോലി ചെയ്യുമ്പോള്‍ രഞ്ജന്‍ ഗൊഗോയ് തന്നോട് അപമര്യാദയായി പെരുമാറി എന്നായിരുന്നു യുവതിയുടെ പരാതി.

മുന്‍ ചീഫ് ജസ്റ്റിസിനെതിരേ ലൈംഗിക ആരോപണം ഉന്നയിച്ചതിന് പിന്നാലെ പിരിച്ചുവിട്ട യുവതിയെ സുപ്രിംകോടതി പുനര്‍നിയമിച്ചു
X

ന്യൂഡല്‍ഹി: മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്ക് എതിരേ ലൈംഗിക ആരോപണം ഉന്നയിച്ചതിന് പിന്നാലെ പിരിച്ചുവിട്ട ജീവനക്കാരിയെ സുപ്രിംകോടതി പുനര്‍നിയമിച്ചു. പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവ് കോടതി റദ്ദാക്കി. ഇവര്‍ക്ക് ജോലി നഷ്ടമായ കാലയളവിലെ ശമ്പളവും ആനുകൂല്യങ്ങളും നല്‍കിക്കൊണ്ടാണ് പുനര്‍നിയമനം. 2018ല്‍ കോര്‍ട്ട് അസിസ്റ്റന്റായി ജോലി ചെയ്യുമ്പോള്‍ രഞ്ജന്‍ ഗൊഗോയ് തന്നോട് അപമര്യാദയായി പെരുമാറി എന്നായിരുന്നു യുവതിയുടെ പരാതി. തൊട്ടുപിന്നാലെ ഇവരെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. പരാതി അന്വേഷിച്ച സമിതി ആരോപണങ്ങള്‍ തള്ളുകയും ഗൊഗോയ്ക്ക് ശുദ്ധിപത്രം നല്‍കുകകയും ചെയ്തു.

ചീഫ് ജസ്റ്റിസിനെതിരെ പരാതി നല്‍കിയതിനെത്തുടര്‍ന്ന് യുവതിക്കെതിരെ വലിയ വിവാദങ്ങളുയര്‍ന്നിരുന്നു. യുവതിയുടെ പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ആരോപണം ഉയര്‍ന്നിരുന്നു. യുവതി പരാതി നല്‍കിയതിന് പിന്നാലെ ഡല്‍ഹി പോലിസിലുണ്ടായിരുന്ന അവരുടെ രണ്ട് സഹോദരങ്ങളെ സസ്‌പെന്റ് ചെയ്തിരുന്നു. രണ്ടുമാസം മുമ്പ് ഇവരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചിരുന്നു.

Next Story

RELATED STORIES

Share it