Latest News

വാക്‌സിന്‍ നയം പുനപ്പരിശോധിക്കണമെന്ന് സുപ്രിംകോടതി

വാക്‌സിന്‍ നയം പുനപ്പരിശോധിക്കണമെന്ന് സുപ്രിംകോടതി
X

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് വാക്‌സിന്‍ നയം പുനപ്പരിശോധിക്കണമെന്ന് സുപ്രിംകോടതി കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കി. രാജ്യത്തെ ആരോഗ്യമേഖലയെ ഗുരുതരമായി ബാധിക്കുന്ന നിലവിലുള്ള വാക്‌സിന്‍ വിലനിര്‍ണയത്തിലും മാറ്റം വേണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചിന്റെതാണ് വിധി.

വാക്‌സിന്‍ കമ്പനികള്‍ രണ്ട് വ്യത്യസ്ത വിലകള്‍ നിര്‍ദേശിച്ചതില്‍ കോടതി സംശയം പ്രകടിപ്പിച്ചു. നിലവില്‍ കേന്ദ്രത്തിന് ഒരു വിലയും സംസ്ഥാന സര്‍ക്കാരിന് അതിനേക്കാള്‍ ഉയര്‍ന്ന വിലയുമാണ് നിശ്ചയിച്ചിട്ടുള്ളത്. കൂടുതല്‍ ധനസ്ഥിതിയുളള സംസ്ഥാനങ്ങള്‍ക്ക് വാക്‌സിന്‍ ലഭിക്കുമെങ്കിലും മറ്റുള്ളവരുടെ സ്ഥിതി അതാവില്ല. 18--44 വയസ്സിനിടയിലുള്ള ദരിദ്രര്‍ക്ക് വാക്‌സിന്‍ വിലകൊടുത്തുവാങ്ങേണ്ടിവരുന്നത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. പലര്‍ക്കും വാക്‌സിന്‍ വാങ്ങാന്‍ കഴിയണമെന്നില്ല. പുതിയ വിലനയം സംസ്ഥാന സര്‍ക്കാരുകള്‍ക്കിടയില്‍ മല്‍സരത്തിനിടവരുത്തുമെന്നും കോടതി നിരീക്ഷിച്ചു.

''ഒരാള്‍ക്ക് വാക്‌സിന്‍ ലഭിക്കുമോ ഇല്ലയോ എന്നത് അവര്‍ ഏത് സംസ്ഥാനത്താണെന്നതിനെ ആശ്രയിച്ചിരിക്കും. അത് ആ സംസ്ഥാനത്തിന്റെ ധനസ്ഥിതിയുമായി ബന്ധപ്പെട്ടാണ് ഇരിക്കുന്നത്. വാക്‌സിന്‍ സൗജന്യമായിരിക്കുമോ അതോ സബ്‌സിഡി നിരക്കിലായിരിക്കുമോ എന്നതും അതാശ്രയിച്ചാണ്. സബ് സിഡി നിരക്കിലാണെങ്കില്‍ അതെത്രത്തോളമെന്നതും സംസ്ഥാനങ്ങളെ ആശ്രയിച്ചിരിക്കും. ഇത് രാജ്യത്ത് വലിയ തോതില്‍ അസമത്വം സൃഷ്ടിക്കും. വാക്‌സിന്‍ രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും പൊതുവായി വിതരണം ചെയ്യേണ്ടതാണ്''- കോടതി നിരീക്ഷിച്ചു.

രാജ്യത്ത് ഇന്ന് 3.68.147 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,99,25,604 ആയി.

ഇന്ന് മാത്രം 3,417 പേര്‍ മരിച്ചു. ആകെ മരണം 2,18,959.

Next Story

RELATED STORIES

Share it