Latest News

തൊഴിലില്ലായ്മക്കെതിരേയുള്ള സമരത്തെ അടിച്ചൊതുക്കുന്നു; ഇടത് പാര്‍ട്ടികളുടെ 12 മണിക്കൂര്‍ ബംഗാള്‍ ബന്ദിന് സമാധാനപരമായ തുടക്കം

തൊഴിലില്ലായ്മക്കെതിരേയുള്ള സമരത്തെ അടിച്ചൊതുക്കുന്നു; ഇടത് പാര്‍ട്ടികളുടെ 12 മണിക്കൂര്‍ ബംഗാള്‍ ബന്ദിന് സമാധാനപരമായ തുടക്കം
X

കൊല്‍ക്കൊത്ത: തൊഴിലില്ലായ്മക്കെതിരേ യുവാക്കളും വിദ്യാര്‍ത്ഥികളും നടത്തിയ സമരത്തെ അടിച്ചൊതുക്കിയ തൃണമൂല്‍ സര്‍ക്കാരിന്റെ നടപടിക്കെതിരേ ബംഗാളില്‍ ഇടത് പാര്‍ട്ടികള്‍ ആഹ്വാനം ചെയ്ത ബന്ദിന് സമാധാനപരമായ തുടക്കം. ഇന്ന് രാവിലെ 6 മുതല്‍ അര്‍ധരാത്രി 12 മണിവരെയാണ് ബന്ദ്.

സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് വിദ്യാര്‍ത്ഥികളും തൊഴിലില്ലാത്ത ചെറുപ്പക്കാരും കഴിഞ്ഞ ദിവസം നടത്തിയ പ്രതിഷേധത്തെ സര്‍ക്കാര്‍ കടുത്ത രീതിയിലാണ് കൈകാര്യം ചെയ്തത്. പോലിസ് നടപടിയില്‍ 150ഓളം പേര്‍ക്ക് പരിക്കേറ്റതായി ഇടത് മുന്നണി ആരോപിച്ചു.

അതേസമയം ഇന്ന് എല്ലാ സര്‍ക്കാര്‍ ഓഫിസുകളും തുറന്നുപ്രവര്‍ത്തിക്കണമെന്നും അത്യാവശ്യമല്ലാതെ ആര്‍ക്കും അവധി അനുവദിക്കരുതെന്നും സംസ്ഥാന സര്‍ക്കാര്‍, ഓഫിസ് മേലധികാരികള്‍ക്ക് നിര്‍ദേശം നല്‍കി. പണിമുടക്കുന്നവര്‍ക്ക് ആ ദിവസത്തെ ശമ്പളം നല്‍കുകയില്ല.

Next Story

RELATED STORIES

Share it