ഹാഥ്‌റസ് പെണ്‍കുട്ടിയുടെ കുടുംബത്തിന് പിന്തുണ: ബിജെപി എംപിക്കെതിരേ പാര്‍ട്ടിയില്‍ പടയൊരുക്കം
ഉത്തര്‍പ്രദേശിലെ ശക്തമായ വോട്ടുബാങ്കാണ് താക്കൂര്‍ സമുദായം. മുഖ്യമന്ത്രി ആദിത്യനാഥും ഇതേ വിഭാഗക്കാരനാണ്.

ലഖ്‌നൗ: ഹാഥ്‌റസില്‍ കൂട്ടബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ പിന്തുണക്കുന്നതിന്റെ പേരില്‍ ബിജെപി എം.പിക്കെതിരേ പാര്‍ട്ടിയില്‍ പടയൊരുക്കം. ഹാഥ്‌റസിലെ ബിജെപി എം.പിയായ രാജ്‌വിര്‍ സിങ് ദിലേറിനെതിരെയാണ് പാര്‍ട്ടിയിലെ തന്നെ ഒരു വിഭാഗം അതൃപ്തി പ്രകടിപ്പിക്കുന്നത്.
രാജ്‌വിര്‍ ദിലേറും മകളും കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന് സഹായം നല്‍കിയിരുന്നു. ദലിത് വിഭാഗത്തില്‍പെട്ട വാല്മീകി സമുദായക്കാരിയായ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതിന് പിടിയിലായത് താക്കൂര്‍ സമുദായത്തില്‍ നിന്നുള്ള നാല് പേരാണ്. രാജ്‌വിര്‍ സിങ് ദിലേര്‍ പെണ്‍കുട്ടിയുടെ കടുംബത്തെ പിന്തുണക്കുന്നത് ഉത്തര്‍പ്രദേശിലെ ഭൂരിപക്ഷ സമുദായവും സവര്‍ണ വിഭാഗവുമായ താക്കൂര്‍ സമുദായത്തിന്റെ അപ്രീതിക്കു കാരണമാകുമെന്നതിന്റെ പേരിലാണ് പാര്‍ട്ടിയിലെ സവര്‍ണ്ണ എംപിമാര്‍ അദ്ദേഹത്തിനെതിരെ തിരിയുന്നത്. ഉത്തര്‍പ്രദേശിലെ ശക്തമായ വോട്ടുബാങ്കാണ് താക്കൂര്‍ സമുദായം. മുഖ്യമന്ത്രി ആദിത്യനാഥും ഇതേ വിഭാഗക്കാരനാണ്.
RELATED STORIES
സിപിഎം മേയര് ആര്എസ്എസ് വേദിയില്; കേരളത്തിലെ ശിശുപരിപാലനം മോശമെന്ന്...
8 Aug 2022 4:47 AM GMTഅട്ടപ്പാടിയില് വീണ്ടും നവജാത ശിശു മരിച്ചു
8 Aug 2022 4:28 AM GMTവെങ്കയ്യ നായിഡുവിന് ഇന്ന് യാത്ര അയപ്പ്
8 Aug 2022 2:52 AM GMTവൈദ്യുതി ഭേദഗതി ബില്ല്: കെഎസ്ഇബി ജീവനക്കാര് ഇന്ന് പണിമുടക്കും
8 Aug 2022 2:35 AM GMTഫെഡറലിസത്തിന് വെല്ലുവിളി സൃഷ്ടിക്കരുത്; വ്യോമ റെയില്...
7 Aug 2022 5:34 PM GMTആരാണ് ഫലസ്തീന് ഇസ്ലാമിക് ജിഹാദ്?
7 Aug 2022 2:58 PM GMT