Latest News

മെക്സിക്കോയിൽ സൂപ്പർമാർക്കറ്റിൽ തീപിടിത്തം; കുട്ടികൾ ഉൾപ്പെടെ 23 പേർ മരിച്ചു

മെക്സിക്കോയിൽ സൂപ്പർമാർക്കറ്റിൽ തീപിടിത്തം; കുട്ടികൾ ഉൾപ്പെടെ 23 പേർ മരിച്ചു
X

മെക്സിക്കോ: വടക്കുപടിഞ്ഞാറൻ മെക്സിക്കോയിലെ സൂപ്പർമാർക്കറ്റിലുണ്ടായ തീപിടിത്തത്തിൽ കുട്ടികൾ ഉൾപ്പെടെ 23 പേർ മരിച്ചു. 12 പേർക്ക് പരിക്കേറ്റതായി അധികൃതർ സ്ഥിരീകരിച്ചു.

സൊനോറ സംസ്ഥാന തലസ്ഥാനമായ ഹെർമോസില്ലോ നഗരത്തിലാണ് സംഭവം. സൊനോറ ഗവർണർ അൽഫോൻസോ ഡുറാസോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്‌ത വീഡിയോയിലൂടെ വിവരം സ്ഥിരീകരിച്ചു.

മരിച്ചവരിൽ ഭൂരിഭാഗവും വിഷവാതം ശ്വസിച്ചതിനാലാണ് മരണപ്പെട്ടതെന്ന് സൊനോറ അറ്റോർണി ജനറൽ ഗുസ്‌താവോ സലാസ് ഷാവേസ് അറിയിച്ചു. തീപിടിത്തത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമല്ല.

സൂപ്പർമാർക്കറ്റിന് പുറത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങളും തീയിൽ കത്തിനശിച്ചു. രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്.

Next Story

RELATED STORIES

Share it