Latest News

അയോധ്യയില്‍ പള്ളിയും ആശുപത്രിയും നിര്‍മിക്കുമെന്ന് സുന്നി വഖഫ് ബോര്‍ഡ്

എട്ട് അംഗങ്ങളുള്ള സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡിലെ രണ്ടു പേര്‍ യോഗത്തില്‍ പങ്കെടുത്തില്ല. അയോധ്യ ലഖ്‌നൗ ഹൈവേയിലെ ജില്ലാ ആസ്ഥാനത്തുനിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള സോഹവാള്‍ പ്രദേശത്തെ ധന്നിപൂര്‍ ഗ്രാമത്തിലാണ് സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡിന് യു.പി സര്‍ക്കാര്‍ സ്ഥലം അനുവദിച്ചിട്ടുള്ളത്.

അയോധ്യയില്‍ പള്ളിയും ആശുപത്രിയും നിര്‍മിക്കുമെന്ന് സുന്നി വഖഫ് ബോര്‍ഡ്
X

ലഖ്‌നൗ: ബാബരി മസ്ജിദ് കേസില്‍ സുപ്രിം കോടതി അനുവദിച്ച അഞ്ച് ഏക്കര്‍ സ്ഥലത്ത് പള്ളിയും ഇന്തോ-ഇസ്‌ലാമിക് ഗവേഷണ കേന്ദ്രവും ആശുപത്രിയും ലൈബ്രറിയും നിര്‍മ്മിക്കുമെന്ന് ഉത്തര്‍പ്രദേശ് സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് അറിയിച്ചു. തിങ്കളാഴ്ച്ച ചേര്‍ന്ന ബോര്‍ഡ് യോഗത്തിലാണ് സ്ഥലം സ്വീകരിക്കാനുള്ള തീരുമാനമുണ്ടായത്. യുപി സര്‍ക്കാര്‍ നല്‍കിയ അഞ്ച് ഏക്കര്‍ സ്ഥലം ഏറ്റെടുക്കാന്‍ ബോര്‍ഡ് യോഗത്തില്‍ തീരുമാനിച്ചതായി ബോര്‍ഡ് ചെയര്‍മാന്‍ സുഫര്‍ ഫാറൂഖി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പള്ളി നിര്‍മാണത്തിനായി ബോര്‍ഡ് ഉടന്‍ ട്രസ്റ്റ് രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രാദേശിക ആവശ്യങ്ങള്‍ കണക്കിലെടുത്താണ് പള്ളിയുടെ വലുപ്പം തീരുമാനിക്കുകയെന്നും പറഞ്ഞ സുഫര്‍ ഫാറൂഖി പള്ളിക്ക് ബാബരി മസ്ജിദ് എന്നു പേരിടുമോ എന്ന ചോദ്യത്തിന് അത് ട്രസ്റ്റാണ് തീരുമാനിക്കുകയെന്ന് വ്യക്തമാക്കി.

എട്ട് അംഗങ്ങളുള്ള സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡിലെ രണ്ടു പേര്‍ യോഗത്തില്‍ പങ്കെടുത്തില്ല. അയോധ്യ ലഖ്‌നൗ ഹൈവേയിലെ ജില്ലാ ആസ്ഥാനത്തുനിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള സോഹവാള്‍ പ്രദേശത്തെ ധന്നിപൂര്‍ ഗ്രാമത്തിലാണ് സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡിന് യു.പി സര്‍ക്കാര്‍ സ്ഥലം അനുവദിച്ചിട്ടുള്ളത്.

Next Story

RELATED STORIES

Share it