ശുമൈസി ചെക്ക് പോയിന്റ് നവീകരിക്കുന്നു

നിര്‍മാണം പൂര്‍ത്തിയാവുന്നതോടെ പരിശോധനക്കായി വാഹനങ്ങള്‍ക്ക് ദീര്‍ഘ നേരം കാത്തു കിടക്കേണ്ടി വരില്ല.

ശുമൈസി ചെക്ക് പോയിന്റ് നവീകരിക്കുന്നു

ദമ്മാം: ജിദ്ദ-മക്ക റോഡിലെ ശുമൈസ് ചെക്ക് പോയിന്റ് വിപുലീകരിക്കുന്നു. മക്ക നഗര വികസന അതോറിറ്റിക്കാണ് വിപുലീകരണച്ചുമതല.
മക്ക ഗവര്‍ണറും സൗദി ഭരണാധികാരിയുടെ ഉപദേഷ്ടാവുമായ ഫൈസല്‍ രാജകുമാരന്റെ നിര്‍ദേശ പ്രകാരമാണ് ശുമൈസി ചെക്ക് പോയിന്റ് നവീകരണം. വരുന്ന റമദാനു മുമ്പ് നവീകരണം പൂര്‍ത്തിയാവും.
ചെക്ക് പോയിന്റ് കേന്ദ്രത്തില്‍ മസ്ജിദ്, സിവില്‍ ഡിഫന്‍സ്, റെഡ് ക്രസന്റ് തുടങ്ങിയ വകുപ്പുകളുടെ ഓഫിസ് മന്ദിരങ്ങളും നിര്‍മിക്കും.
നിര്‍മാണം പൂര്‍ത്തിയാവുന്നതോടെ പരിശോധനക്കായി വാഹനങ്ങള്‍ക്ക് ദീര്‍ഘ നേരം കാത്തു കിടക്കേണ്ടി വരില്ല.

RELATED STORIES

Share it
Top