Latest News

കൊല്ലപ്പെട്ടത് ഫാസിലിനെ കൊന്ന കേസിലെ മുഖ്യപ്രതി ; 2020ൽ കീർത്തി എന്ന 20 കാരനെ തല്ലിക്കൊന്ന കേസിലും പ്രതി

കൊല്ലപ്പെട്ടത് ഫാസിലിനെ കൊന്ന കേസിലെ മുഖ്യപ്രതി ; 2020ൽ കീർത്തി എന്ന 20 കാരനെ തല്ലിക്കൊന്ന കേസിലും പ്രതി
X

മംഗളൂരു: കിന്നിപ്പടവിൽ വ്യാഴാഴ്ച്ച രാത്രി കൊല്ലപ്പെട്ട വിഎച്ച്പി പ്രവർത്തകൻ സുഹാസ് ഷെട്ടി 2022ൽ സൂറത്ത്കല്ലിൽ വച്ച് ഫാസിലിനെ വെട്ടിക്കൊന്ന ഹിന്ദുത്വ സംഘത്തിലെ മുഖ്യപ്രതി. കൊലയിൽ നേരിട്ട് പങ്കെടുത്തവരുമായി ഗൂഡാലോചന നടത്തുകയും മുഖംമൂടിയിട്ട് കൊലപാതകത്തിൽ പങ്കെടുക്കുകയും ചെയ്തയാളാണ് ഇയാൾ.

ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷനിൽ ദിവസ വേതനത്തിന് ജോലിയെടുത്തിരുന്ന എംബിഎ ബിരുദധാരിയായിരുന്ന മുഹമ്മദ് ഫാസിലിനെ 2022 ജൂലൈ 28 നാണ് കൊലപ്പെടുത്തിയത്.

രാത്രി സൂറത്കല്ലിലെ ഒരു ടെക്‌സ്‌റ്റൈല്‍ ഷോപ്പിന് പുറത്ത് നില്‍ക്കുകയായിരുന്ന ഫാസിലിനെ നാല് പേരടങ്ങുന്ന മുഖംമൂടി ധാരികളായ സംഘമാണ് വെട്ടിയും കുത്തിയും ക്രൂരമായി കൊലപ്പെടുത്തിയത്. സുഹൃത്തുമായി സംസാരിച്ചുകൊണ്ടിരുന്ന ഫാസിലിന്റെ പിന്നാലെ എത്തിയ സംഘം പിന്തുടര്‍ന്ന് ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

2022 ജുലൈ 20ന് ബെല്ലാരിയിൽ മസൂദ് എന്ന 19 കാരനായ യുവാവ് കൊല്ലപ്പെട്ടിരുന്നു. എട്ടംഗ ഹിന്ദുത്വ സംഘമാണ് മസൂദിനെ കൊന്നത്. 26ന് യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരു കൊല്ലപ്പെട്ടു.

ജൂലൈ 26ന് വൈകീട്ട് സുഹാസ് ഷെട്ടി, അഭിഷേക് എന്ന പ്രതിയെ കണ്ട് ആരെയെങ്കിലുമൊക്കെ കൊല്ലണം എന്ന് പറഞ്ഞുവെന്നാണ് അന്വേഷണത്തിൽ പോലിസ് കണ്ടെത്തിയത്. 27ന് ഗിരിധർ എന്ന പ്രതിയെ സൂറത്ത്കല്ലിലെ ഒരു ഹോട്ടലിൽ വച്ച് കണ്ടു. ആയുധങ്ങളും വാഹനങ്ങളും ആളും വേണമെന്നായിരുന്നു ആവശ്യം. ഗിരിധറാണ് മോഹൻ സിങിനെ വിളിച്ച് വരുത്തിയത്.

28ന് രാവിലെ സുഹാസ് ബന്ത്വാളിലെ കരിഞ്ചേശ്വർ ക്ഷേത്രത്തിൽ പോയി. മറ്റു മൂന്നു പേർക്ക് കോടതിയിൽ ഹാജരാകാനുണ്ടായിരുന്നു. കോടതി പരിസരത്ത് വച്ചാണ് അവർ 5-7 പേരുടെ പട്ടികയിൽ നിന്ന് ഫാസിലിനെ തിരഞ്ഞെടുത്തത്. ഗിരിധറും ദീക്ഷിതും കാറിൽ ഇരുന്നു. ശ്രീനിവാസ് എന്നയാൾ നാട്ടുകാരെ വിരട്ടിയോടിക്കാൻ നിന്നു.

കൊലയ്ക്ക് ശേഷം കർക്കലയിലെ ഇന്ന ഗ്രാമത്തിൽ ഉപേക്ഷിച്ചാണ് പ്രതികൾ ഉഡുപ്പിയിലേക്ക് കടന്നത്. ഇവർ കൊല്ലാൻ തീരുമാനിച്ചിരുന്ന ബാക്കിയുള്ളവർ ആരാണെന്ന് വ്യക്തമല്ലെന്നാണ് മംഗളുരു കമ്മീഷണറായിരുന്ന എൻ ശശികുമാർ പറഞ്ഞിരുന്നത്.

കൊടിക്കേരി പ്രദേശത്തെ ഗുണ്ടയും ഹിന്ദുത്വനുമായ ഒരാളുടെ കൂടെയായിരുന്നു ആദ്യകാലത്ത് സുഹാസ് ഷെട്ടി പ്രവർത്തിച്ചിരുന്നത്. പിന്നെ ബജ്റംഗ്ദളിൻ്റെ പശുവിഭാഗത്തിലായിരുന്നു സുഹാസ് ഷെട്ടി പ്രവർത്തിച്ചു. കീർത്തി എന്ന 20 കാരനായ ഹിന്ദു യുവാവിനെ 2020ൽ ഇയാളും സംഘവും തല്ലിക്കൊന്നു. മറ്റു രണ്ടു പേരെ കുത്തുകയും ചെയ്തിരുന്നു.

ഇന്നലെ രാത്രി 8. 27നാണ് റൗഡി പട്ടികയിലുള്ള സുഹാസ് ഷെട്ടി കൊല്ലപ്പെട്ടതെന്ന് മംഗളൂരു സിറ്റി പോലിസ് കമ്മീഷണർ അനുപം അഗർവാൾ പറഞ്ഞു.

സഞ്ജയ്, പ്രജ്വൽ, അൻവിത്, ലതീഷ്, ശശാങ്ക് എന്നിവരോടൊപ്പം കാറിൽ പോവുമ്പോൾ സ്വിഫ്റ്റ് കാറിലും പിക്കപ്പ് വാനിലും എത്തിയ സംഘം ആക്രമിക്കുകയായിരുന്നുവത്രെ. ഗുരുതരമായി പരിക്കേറ്റ ഷെട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർക്ക് രക്ഷിക്കാനായില്ലെന്ന് പോലിസ് പറഞ്ഞു. ഇയാൾ കൊലപാതകം അടക്കം നിരവധി കേസുകളിൽ പ്രതിയാണ്.

Next Story

RELATED STORIES

Share it