Latest News

വളാഞ്ചേരിയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ മൃതദേഹം സുബീറയുടേത് ബന്ധുക്കള്‍ തിരിച്ചറിഞ്ഞു

വളാഞ്ചേരിയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ മൃതദേഹം സുബീറയുടേത് ബന്ധുക്കള്‍ തിരിച്ചറിഞ്ഞു
X

മലപ്പുറം: വളാഞ്ചേരിയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം കഞ്ഞിപ്പുര ചോറ്റൂരിലെ കിഴക്കത്ത് പറമ്പാട്ട് കബീറിന്റെ മകള്‍ സുബീറ ഫര്‍ഹത്തിന്റേതാണെന്ന്(21) ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. മാര്‍ച്ച് പത്തിനാണ് സുബീറയെ കാണാതായത്.

സുബീറ ധരിച്ചിരുന്ന വസ്ത്രം കണ്ടാണ് മൃതദേഹം തിരിച്ചറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. ഇന്‍ക്വസ്റ്റ് തയാറാക്കി മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനയച്ചു.

വീട്ടില്‍ നിന്ന് ജോലിസ്ഥലത്തേക്കു പോയ ശേഷം സുബീറ അപ്രത്യക്ഷയാവുകയായിരുന്നു. പല രീതിയില്‍ അന്വേഷണം നടത്തയെങ്കിലും കണ്ടെത്താനായില്ല. രാവിലെ മൃതദേഹം കുഴിച്ചിട്ട തെങ്ങിന്‍ തോപ്പില്‍ പ്രതിചേര്‍ക്കപ്പെട്ട അന്‍വറിനെ എത്തിച്ച് തെളിവെടുത്തിരുന്നു. അതിനു ശേഷമാണ് മൃതദേഹാവിശിഷ്ടങ്ങള്‍ പുറത്തെടുത്തത്.

മൂന്നര പവന്‍ സ്വര്‍ണത്തിനുവേണ്ടിയാണ് കൊലനടത്തിയതെന്നാണ് അന്‍വര്‍ മൊഴി നല്‍കിയത്.

Next Story

RELATED STORIES

Share it