Latest News

വരും വര്‍ഷങ്ങളില്‍ ലോക ജനസംഖ്യയെ ബാധിക്കുന്ന ഏറ്റവും വലിയ വിഷയമായി ചൂട് മാറുമെന്ന് പഠനം

വരും വര്‍ഷങ്ങളില്‍ ലോക ജനസംഖ്യയെ ബാധിക്കുന്ന ഏറ്റവും വലിയ വിഷയമായി ചൂട് മാറുമെന്ന് പഠനം
X

ന്യൂഡല്‍ഹി: വരും വര്‍ഷങ്ങളില്‍ ലോക ജനസംഖ്യയെ ബാധിക്കുന്ന ഏറ്റവും വലിയ വിഷയമായി ചൂട് മാറുമെന്ന് പഠനം. 2050ഓടു കൂടി ചൂട് നിലവില്‍ ഉള്ളതിന്റെ ഇരട്ടിയിലധികമാകുമെന്ന് പഠനം പറയുന്നു. നാച്വര്‍ സസ്റ്റെയിനിബിലിറ്റി എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. ആഗോള താപ നില എന്നത് 2 ശതമാനം എന്ന നിലയില്‍ വര്‍ധിക്കുമെന്നും ഇതു പ്രകാരം 3.79 മില്ല്യന്‍ ജനങ്ങള്‍ കടുത്ത ചൂട് അനുഭവിക്കുമെന്നും റിപോര്‍ട്ട് പറയുന്നു. ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗമാണ് ഇതിനു പ്രധാന കാരണമായി പറയുന്നത്.

ഇന്ത്യ, നൈജീരിയ, ഇന്തോനേഷ്യ, ബംഗ്ലാദേശ്, പാകിസ്താന്‍, ഫിലിപ്പന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ ജനസംഖ്യയുടെ വലിയൊരു ശതമാനവും ജീവിക്കുന്നത് കൊടിയ ചൂടിലാണെന്ന് ജേണലിന്റെ പ്രധാന എഴുത്തുകാരിയായ ജീസസ് ലിസാര്‍ന പറയുന്നു.

'ഞങ്ങളുടെ കണ്ടെത്തലുകള്‍ ഒരു ഉണര്‍വ്വ് നല്‍കേണ്ടതാണ്,' പ്രൊഫസറും പഠനത്തിന്റെ മറ്റൊരു രചയിതാവുമായ രാധിക ഖോസ്ല പറയുന്നു ചൂട് അമിതമായി വര്‍ധിക്കുന്നത് വിദ്യാഭ്യാസം, ആരോഗ്യം, കുടിയേറ്റം, കൃഷി എന്നിവയിലെ എല്ലാ കാര്യങ്ങളിലും അഭൂതപൂര്‍വമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. ഈ പ്രവണത മാറ്റുന്നതിനുള്ള ഏക സ്ഥാപിത മാര്‍ഗം നെറ്റ്-സീറോ സുസ്ഥിര വികസനമാണ്. രാഷ്ട്രീയക്കാര്‍ അതിലേക്ക് വീണ്ടും മുന്‍കൈയെടുക്കേണ്ടത് അത്യാവശ്യമാണെന്നും റിപോര്‍ട്ടില്‍ പറയുന്നു.

Next Story

RELATED STORIES

Share it