കാറും ബൈക്കും കൂട്ടിയിടിച്ചു പരിക്കേറ്റ വിദ്യാര്‍ത്ഥികള്‍ മരിച്ചു
കോവിഡ് ടെസ്റ്റിന്റെ ഫലം ലഭിച്ചതിന് തസ്രീഫിന്റെ ജനാസ കൊളത്തൂര്‍ ജലാലിയ്യ ഖബര്‍സ്ഥാനിലും ജസീം ഹംസയുടെ ജനാസ കൊളത്തൂര്‍ കുറുപ്പത്താല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനിലും തിങ്കളാഴ്ച ഖബറടക്കും.

പെരിന്തല്‍മണ്ണ: ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥികള്‍ മരിച്ചു. കുറ്റിപ്പുറം കെ.എം.സി.ടി. ലോ കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയും മങ്കട മണ്ഡലം മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ് അഡ്വ. വി. മൂസകുട്ടിയുടെ മകനുമായ തസ്രീഫ് (21), പെരിന്തല്‍മണ്ണ എം.ഇ.എ. എഞ്ചിനീയറിംഗ് കോളേജിലെ അവസാന വര്‍ഷ ബി.ടെക് വിദ്യാര്‍ത്ഥിയും കൊളത്തൂര്‍ വടക്കേകുളമ്പിലെ കോട്ടപ്പറമ്പന്‍ മജീദിന്റെ ഏക മകനുമായ ജസീം ഹംസ (22) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് കോട്ടക്കല്‍ പറമ്പിലങ്ങാടിയില്‍ വെച്ച് കാറും ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചെറുകുളമ്പ ഐ.കെ.ടി.എച്ച്. സ്‌കൂള്‍ അദ്ധ്യാപിക ജമീലയാണ് തസ്രീഫിന്റെ മാതാവ് സഹോദരങ്ങള്‍ : തസ്‌ലീമ, തന്‍സീല.
ജസീം ഹംസയുടെ മാതാവ് ഉമ്മുഹൈറ. കോവിഡ് ടെസ്റ്റിന്റെ ഫലം ലഭിച്ചതിന് തസ്രീഫിന്റെ ജനാസ കൊളത്തൂര്‍ ജലാലിയ്യ ഖബര്‍സ്ഥാനിലും ജസീം ഹംസയുടെ ജനാസ കൊളത്തൂര്‍ കുറുപ്പത്താല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനിലും തിങ്കളാഴ്ച ഖബറടക്കും.
RELATED STORIES
ഗുസ്തി താരങ്ങളുടെ പാര്ലമെന്റ് മാര്ച്ച് പോലിസ് തടഞ്ഞു; ബജ്റംഗ് പൂനിയ ...
28 May 2023 10:51 AM GMTകണ്ണൂര് കോര്പറേഷന്റെ മാലിന്യ പ്ലാന്റില് വന് തീപിടിത്തം
28 May 2023 6:10 AM GMTകൊല്ലപ്പെട്ട യുവമോര്ച്ചാ നേതാവിന്റെ ഭാര്യയ്ക്ക് ജോലി നല്കും;...
28 May 2023 6:01 AM GMTപുതിയ പാര്ലമെന്റ് മന്ദിരം രാജ്യത്തിന് സമര്പ്പിച്ച് പ്രധാനമന്ത്രി
28 May 2023 5:30 AM GMTസര്ക്കാര് സ്കൂളിലെ ഉച്ചക്കഞ്ഞിയില് ചത്ത പാമ്പ്; നൂറോളം...
28 May 2023 3:54 AM GMTഡല്ഹി സര്വകലാശാലയുടെ ബിരുദ കോഴ്സില് ഗാന്ധിജി പുറത്ത്; സവര്ക്കര്...
28 May 2023 3:36 AM GMT