Latest News

കുഴൂരില്‍ വിദ്യാര്‍ഥി മുങ്ങി മരിച്ചു

കുഴൂരില്‍ വിദ്യാര്‍ഥി മുങ്ങി മരിച്ചു
X

മാള: മത്സ്യം വളര്‍ത്തുന്ന ജലാശയത്തില്‍ വിദ്യാര്‍ഥി മുങ്ങി മരിച്ചു. കുഴൂര്‍ ഗ്രാമപഞ്ചായത്ത് തുമ്പരശ്ശേരി പള്ളിപ്പാട് സേവ്യറിന്റെയും സവിതയുടെയും മകന്‍ അനക്‌സാണ്(12)മരിച്ചത്. ബുധനാഴ്ച വൈകീട്ട് നാലിന് തുമ്പരശ്ശേരി ചര്‍ച്ചിന് സമീപം മത്സ്യം വളര്‍ത്തുന്ന കുളത്തില്‍ കൂട്ടുകാരനോടൊപ്പം കളിക്കാന്‍ പോയതായിരുന്നു.

മീന്‍ പിടിക്കാന്‍ വേണ്ടി കുളത്തിലിറങ്ങാന്‍ ശ്രമിച്ച അനക്‌സ് കുളത്തിലേക്ക് കാല്‍ വഴുതി വീണു. പിന്നീട് നാട്ടുക്കാര്‍ ഓടിയെത്തി കുളത്തില്‍ നിന്നും കുട്ടിയെ പുറത്തെടുക്കുകയായിരുന്നു. കുട്ടിയെ ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഇന്ന് രാവിലെ മരണം സംഭവിച്ചു.

സംസ്‌ക്കാരം ഇന്ന് വൈകീട്ട് 4.30 ന് തുമ്പരശ്ശേരി സെന്റ് മേരീസ് ദേവാലയത്തില്‍ നടക്കും. സ്‌നേഹഗിരി ഹോളി ചൈല്‍ഡ് സ്‌കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ് അനക്‌സ്. സഹോദരന്‍ അലക്‌സ്.


Next Story

RELATED STORIES

Share it