കോട്ടയത്ത് വെള്ളക്കെട്ടില്‍ വീണ് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി
BY NSH3 Aug 2022 1:09 PM GMT

X
NSH3 Aug 2022 1:09 PM GMT
കോട്ടയം: മണര്‍കാട് കനത്ത മഴയില്‍ വെള്ളം നിറഞ്ഞുകിടന്ന പാടശേഖരത്തിന് സമീപം റബര്‍ തോട്ടത്തിലെ വെള്ളക്കെട്ടില്‍ വീണ് വിദ്യാര്‍ഥി മരിച്ചു. മണര്‍കാട് കാവുംപടി മേത്താപറമ്പുപടിക്ക് സമീപം പണ്ടാരത്തിക്കുന്നേല്‍ മാത്യു ടി കുര്യന്റെ (ബെന്നി) മകന്‍ അമല്‍ മാത്യു (16)വാണ് മരിച്ചത്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെയായിരുന്നു സംഭവം.
കോട്ടയത്തുനിന്നും അഗ്‌നിരക്ഷാസേനയുടെ സ്‌കൂബാ സംഘം സംഭവസ്ഥലത്തെത്തി ഒരുമണിക്കൂറോളം നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. സുഹൃത്തുക്കളായ അഞ്ചംഗ സംഘത്തോടൊപ്പം പാടശേഖരത്ത് കുളിക്കുന്നതിനിടെയാണ് ജോയല്‍ അപകടത്തില്‍പ്പെട്ടത്. പോലിസും അഗ്‌നിശമനസേനയും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
Next Story
RELATED STORIES
ബിജെപി അനുകൂല പ്രസ്താവന: ജോസഫ് പാംപ്ലാനിയെ പിന്തുണച്ച് താമരശ്ശേരി...
26 March 2023 2:43 PM GMTരാജ്യം ഇന്ന് വലിയൊരു ദുരന്തമുഖത്ത്; ജനാധിപത്യവാദികള് ഒന്നിച്ച്...
26 March 2023 12:22 PM GMTനടി ആകാന്ക്ഷ ദുബെയെ യുപിയിലെ ഹോട്ടലില് മരിച്ച നിലയില് കണ്ടെത്തി
26 March 2023 12:08 PM GMTതൃപ്പൂണിത്തുറ കസ്റ്റഡി മരണം: ജുഡീഷ്യല് അന്വേഷണം നടത്തണം-കൃഷ്ണന്...
26 March 2023 12:02 PM GMTബ്രഹ്മപുരം മാലിന്യപ്ലാന്റില് വീണ്ടും തീപ്പിടിത്തം; ഫയര്ഫോഴ്സ്...
26 March 2023 11:59 AM GMTസിഎച്ച് സെന്ററിലെ പരിപാടിയില് പങ്കെടുത്തതിന് കണ്ണൂര് കോര്പറേഷന്...
26 March 2023 11:06 AM GMT