Latest News

പനിയും ചര്‍ദ്ദിയും ബാധിച്ച് വിദ്യാര്‍ഥിനി മരിച്ചു, അസ്വാഭാവിക മരണത്തിന് കേസെടുത്തു

പനിയും ചര്‍ദ്ദിയും ബാധിച്ച് വിദ്യാര്‍ഥിനി മരിച്ചു, അസ്വാഭാവിക മരണത്തിന് കേസെടുത്തു
X

കോഴിക്കോട്: പനിയും ചര്‍ദ്ദിയും ബാധിച്ച് ചികില്‍സക്കെത്തിയ വിദ്യാര്‍ഥിനി മരിച്ചു. മരിച്ചത് വടകര സവദേശി ഫൈസലിന്റെ മകള്‍ ധാന ഇഷാന്‍. ശരീരത്തില്‍ വിഷാംശം എത്തിയിട്ടുണ്ടെന്ന് സംശയമുണ്ടെന്നാണ് റിപോര്‍ട്ടുകള്‍. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയാലെ ശരിയായ കാര്യങ്ങള്‍ വ്യക്തമാകൂ എന്നാണ് വിവരം.

പനിയും ചര്‍ദ്ദിയും ബാധിച്ച് വടകര താലൂക്ക് ആശുപത്രിയില്‍ എത്തിയ കുട്ടിയെ അസുഖം ഗുരുതരമായതിനേ തുടര്‍ന്ന് കോഴിക്കോട്ടെ സ്വരകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ അസുഖം മൂര്‍ഛിക്കുകയും മരണപ്പെടുകയുമായിരുന്നു. സംഭവത്തില്‍ പോലിസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.

Next Story

RELATED STORIES

Share it