Latest News

വാതിലിന് സമീപം നിന്ന് യാത്ര; ട്രെയിനിന് പുറത്തേക്ക് തെറിച്ചുവീണ് വിദ്യാര്‍ഥി മരിച്ചു

വാതിലിന് സമീപം നിന്ന് യാത്ര; ട്രെയിനിന് പുറത്തേക്ക് തെറിച്ചുവീണ് വിദ്യാര്‍ഥി മരിച്ചു
X

തൃശൂര്‍: ട്രെയിനിന്റെ വാതിലിന് സമീപം നിന്ന് യാത്ര ചെയ്യുന്നതിനിടെ അബദ്ധത്തില്‍ പുറത്തേക്ക് തെറിച്ചുവീണ് വിദ്യാര്‍ഥി മരിച്ചു. പട്ടാമ്പി സ്വദേശിയായ വിഷ്ണു (19) ആണ് മരിച്ചത്. തൃശൂര്‍ മിഠായി ഗേറ്റിന് സമീപത്താണ് ദുരന്തം നടന്നത്.

പട്ടാമ്പി എസ്എന്‍ജിഎസ് കോളേജിലെ ബികോം വിദ്യാര്‍ഥിയാണ് വിഷ്ണു. ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് ട്രെയിനിലെ ജനറല്‍ കോച്ചില്‍ നിന്നാണ് വിദ്യാര്‍ഥി പുറത്തേക്ക് വീണത്. ഇരിഞ്ഞാലക്കുടയില്‍ നിന്ന് പട്ടാമ്പിയിലേക്ക് യാത്ര ചെയ്യുന്നതിനിടെയായിരുന്നു സംഭവം.

സുഹൃത്തുമൊത്ത് വാതിലിന് സമീപം നിന്ന് യാത്ര ചെയ്യുന്നതിനിടെ വിഷ്ണു അബദ്ധത്തില്‍ ബാലന്‍സ് നഷ്ടപ്പെടുത്തി പുറത്തേക്ക് തെറിക്കുകയായിരുന്നു. അപകടത്തില്‍ തല വേര്‍പ്പെട്ട നിലയിലായിരുന്നു. തൃശൂര്‍ റെയില്‍വേ പോലിസ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

Next Story

RELATED STORIES

Share it