Latest News

ചെറാട് മലകയറിയാല്‍ പിടിവീഴും; ബാബുവിന് ലഭിച്ച ഇളവ് ഇനിയില്ലെന്ന് മന്ത്രി രാജന്‍

ചെറാട് മലകയറിയാല്‍ പിടിവീഴും; ബാബുവിന് ലഭിച്ച ഇളവ് ഇനിയില്ലെന്ന് മന്ത്രി രാജന്‍
X

തിരുവനന്തപുരം; പാലക്കാട് ചെറാട് മലയില്‍ കയറിയാല്‍ നിയമനടപടികള്‍ നേരിടേണ്ടിവരുമെന്ന് മന്ത്രി കെ രാജന്റെ മുന്നറിയിപ്പ്. ബാബുവിന് ലഭിച്ച ഇളവ് ഇനിയാരും പ്രതീക്ഷിക്കേണ്ടെന്നും മന്ത്രി പറഞ്ഞു.

മലകയറാന്‍ പോയി മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ വളരെ ബുദ്ധിമുട്ടിയാണ് രക്ഷപ്പെടുത്തിയത്. ലോക്കല്‍ പോലിസും അഗ്നിശമന സേനയും പരാജയപ്പെട്ടപ്പോള്‍ ചെന്നൈയില്‍ നിന്നെത്തിയ സൈന്യമാണ് ബാബുവിനെ രക്ഷിച്ചത്. തുടര്‍ന്ന് ബാബുവിനെതിരേ കേസെടുക്കാന്‍ ഉദ്യഗസ്ഥര്‍ നിര്‍ദേശിച്ചെങ്കിലും ബാബുവിന്റെ ഉമ്മയുടെ അഭ്യര്‍ത്ഥന മാനിച്ച് കേസെടുക്കാതെ വിട്ടയച്ചു.

എന്നാല്‍ ഇന്നലെ വൈകീട്ട് മറ്റൊരാള്‍ മലയില്‍ കുടുങ്ങിയതോടെയാണ് മന്ത്രി മുന്നറിയിപ്പ് നല്‍കിയത്. പോലസിന്റെയും മറ്റ് വകുപ്പുകളുടെും സമഹകരണത്തോടെ അദ്ദേഹത്തെയും രക്ഷപ്പെടുത്തി.

മലകയറ്റം തടയാന്‍ കളക്ടര്‍ കണ്‍വീനറായ സമിതി രൂപീകരിക്കുന്നുണ്ട്.

Next Story

RELATED STORIES

Share it