Latest News

തെരുവുനായ പ്രശ്‌നം: അടിയന്തര പദ്ധതിക്ക് രൂപംനല്‍കുമെന്ന് മന്ത്രി രാജേഷ്

തെരുവുനായ പ്രശ്‌നം: അടിയന്തര പദ്ധതിക്ക് രൂപംനല്‍കുമെന്ന് മന്ത്രി രാജേഷ്
X

കണ്ണൂര്‍: തെരുവുനായ പ്രശ്‌നം പരിഹരിക്കാന്‍ അടിയന്തരമായ നടപടികള്‍ സ്വീകരിച്ചുവരുന്നതായി മന്ത്രി എം ബി രാജേഷ്. ആരോഗ്യ, മൃഗസംരക്ഷണ വകുപ്പും തദ്ദേശവകുപ്പും ചേര്‍ന്ന് സംയുക്ത യോഗം ചേര്‍ന്ന് എടുത്ത തീരുമാനങ്ങള്‍ നടപ്പാക്കിവരികയാണെന്നും അദ്ദേഹം പറഞ്ഞു.

152 ബ്ലോക്കുകളില്‍ എബിസി കേന്ദ്രങ്ങള്‍ സജ്ജമാക്കും. അതില്‍ 30 എണ്ണം തയ്യാറായിക്കഴിഞ്ഞു. വളര്‍ത്തുനായകള്‍ക്ക് ലൈസന്‍സ് എടുക്കാനുള്ള നടപടി പുരോഗമിക്കുന്നു. നിലവിലെ സ്ഥിതി ഗുരുതരമാണെന്നും അദ്ദേഹം പറഞ്ഞു.

തിങ്കളാഴ്ച തിരുവനന്തപുരത്ത് ഉദ്യോഗസ്ഥതല യോഗം ചേരുന്നുണ്ട്. അതില്‍ കൂടിതല്‍ നടപടികള്‍ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it