Latest News

പൂജാരിയടക്കം അഞ്ചു പേരെ തെരുവുനായ കടിച്ചു

പൂജാരിയടക്കം അഞ്ചു പേരെ തെരുവുനായ കടിച്ചു
X

തിരൂര്‍: മംഗലം വാളമരുതൂര്‍ ദുര്‍ഗാ ക്ഷേത്രത്തിന് സമീപം ക്ഷേത്ര പൂജാരി അടക്കം അഞ്ചുപേരെ തെരുവുനായ കടിച്ചു. പിന്നീട് ഒന്നര കിലോമീറ്റര്‍ അകലെയെത്തിയ നായ ചിറക്കലങ്ങാടിയിലും ഒരാളെ കടിച്ചു. പൂജാരി അഭിലാഷ് (31), മനേരില്‍ പ്രജീഷ് (27), കളരിക്കല്‍ മിറന്‍ (29), കൊല്‍ക്കത്ത സ്വദേശി സുരാജ്, നെല്ലപാട്ട് പടിക്കല്‍ അജയന്‍ ( 41 ) എന്നിവരെയാണ് ഇന്നലെ രാത്രി ഏഴ് മണിയോടെ തെരുവ് നായ ആക്രമിച്ചത്. ക്ഷേത്ര പൂജാരി നട അച്ചതിന് ശേഷം വീട്ടിലേയ്ക്ക് പോകുവാനായി സ്‌കൂട്ടറില്‍ കയറി ഇരിക്കുന്നതിനിടെ തെരുവ് നായ ഓടി വന്ന് ആക്രമിക്കുകയായിരുന്നു. കൊല്‍ക്കത്ത സ്വദേശിയുടെ പരിക്ക് ഗുരുതരമാണ്. മറ്റുള്ളവര്‍ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.

Next Story

RELATED STORIES

Share it