Latest News

തെരുവ് നായയുടെ ആക്രമണം: സ്‌കൂട്ടറില്‍ നിന്ന് വീണ് യുവതിക്ക് പരിക്ക്

തെരുവ് നായയുടെ ആക്രമണം: സ്‌കൂട്ടറില്‍ നിന്ന് വീണ് യുവതിക്ക് പരിക്ക്
X

തൃശൂര്‍: തെരുവ് നായയുടെ ആക്രമണത്തെത്തുടര്‍ന്ന് സ്‌കൂട്ടറില്‍ നിന്ന് വീണ യുവതിയുടെ തലയ്ക്ക് പരിക്കേറ്റു. തൃശൂര്‍ തിപ്പിലശേരി സ്വദേശി ഷൈനിയാണ് അപകടത്തില്‍പ്പെട്ടത്. ഭിന്നശേഷിക്കാരിയായ ഷൈനിയും ഭര്‍ത്താവും സ്‌കൂട്ടറില്‍ സഞ്ചരിക്കവേ പിന്നാലെ പാഞ്ഞ നായയെ തുരത്താന്‍ കൈവശമുണ്ടായിരുന്ന ബാഗ് വീശിയപ്പോഴാണ് അപകടം സംഭവിച്ചത്. പരിക്കേറ്റ ഷൈനിയെ തൃശൂരിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Next Story

RELATED STORIES

Share it