Latest News

ഡോ. കെഎസ് മാധവനെതിരായ പ്രതികാര നടപടി ഉടന്‍ അവസാനിപ്പിക്കണം: തുളസീധരന്‍ പള്ളിക്കല്‍

ഡോ. കെഎസ് മാധവനെതിരായ പ്രതികാര നടപടി ഉടന്‍ അവസാനിപ്പിക്കണം: തുളസീധരന്‍ പള്ളിക്കല്‍
X

തിരുവനന്തപുരം: ചരിത്രകാരനും ദലിത് കീഴാള പഠന വിദഗ്ധനുമായ ഡോ. കെഎസ് മാധവന് (ചരിത്ര വിഭാഗം അസ്സോസിയേറ്റ് പ്രഫ.) എതിരായ പ്രതികാര നടപടികള്‍ കാലിക്കറ്റ് സര്‍വകലാശാല ഉടന്‍ അവസാനിപ്പിക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി തുളസീധരന്‍ പള്ളിക്കല്‍. രാജ്യത്തെ സര്‍വകലാശാലകള്‍ ജാതിവിവേചനം നടത്തുന്ന വരേണ്യ കേന്ദ്രങ്ങളാണെന്നും ദലിത്, ആദിവാസി വിഭാഗങ്ങളോടും മുസ്‌ലിം ന്യൂനപക്ഷങ്ങളോടും പുറംതള്ളല്‍ സമീപനമാണ് സ്വീകരിക്കുന്നതെന്നും പ്രമുഖ ദിനപത്രത്തില്‍ ലേഖനം എഴുതിയതിനാണ് ചരിത്ര വിഭാഗം അധ്യാപകനായ ഡോ.കെഎസ് മാധവനെ കാലിക്കറ്റ് സര്‍വകലാശാല വേട്ടയാടുന്നത്.

സംവരണ വിരുദ്ധതയെ ചോദ്യം ചെയ്യുന്നവരെ നിശബ്ദമാക്കി കാലിക്കറ്റ് സര്‍വകലാശാലയെ സവര്‍ണ അഗ്രഹാരമാക്കാനുള്ള ഇടത് സിന്‍ഡിക്കേറ്റ് തീരുമാനം അംഗീകരിക്കാനാവില്ല. അധ്യാപക നിയമനങ്ങളിലുള്‍പ്പെടെ സംവരണം അട്ടിമറിച്ച് കാലിക്കറ്റ് സര്‍വകലാശാലയെ സവര്‍ണ സര്‍വകലാശാലയാക്കാനുള്ള ശ്രമമാണ് ഇടതുപക്ഷം തുടരുന്നത്. ഇന്ത്യയിലും ലോകത്തും അക്കാദമിക പ്രവര്‍ത്തകര്‍ സാമൂഹിക നീതിക്കും ഉള്‍കൊള്ളല്‍ നയത്തിനും വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ കേരളം പോലുള്ള ഒരു സംസ്ഥാനത്ത് എഴുത്തിന്റെ പേരില്‍ പ്രതികാര നടപടി തുടങ്ങിയത് ലജ്ജാകരമാണ്. പ്രഫ. കെ എസ് മാധവന് നല്‍കിയ മെമോ അടിയന്തരമായി പിന്‍വലിക്കുകയും പ്രതികാര നടപടി അവസാനിപ്പിക്കുകയും ചെയ്യാത്തപക്ഷം ശക്തമായ പ്രക്ഷോഭപരിപാടികള്‍ക്ക് എസ്ഡിപിഐ നിര്‍ബന്ധിതമാവുമെന്നും തുളസീധരന്‍ പള്ളിക്കല്‍ വാര്‍ത്താക്കുറുപ്പില്‍ മുന്നറിയിപ്പു നല്‍കി.

Next Story

RELATED STORIES

Share it