Latest News

സുബീന്‍ ഗാര്‍ഗിനെ വിഷം നല്‍കി കൊന്നതെന്ന് മൊഴി

സുബീന്‍ ഗാര്‍ഗിനെ വിഷം നല്‍കി കൊന്നതെന്ന് മൊഴി
X

ദിസ്പുര്‍: സുബീന്‍ ഗാര്‍ഗിന് മാനേജര്‍ സിദ്ധാര്‍ത്ഥ് ശര്‍മയും ഫെസ്റ്റിവല്‍ ഓര്‍ഗനൈസര്‍ ശ്യാംകനു മഹന്തയും ചേര്‍ന്ന് വിഷം നല്‍കിയെന്ന് മൊഴി. ബാന്‍ഡ്മേറ്റായ ശേഖര്‍ ജ്യോതി ഗോസ്വാമിയാണ് മൊഴി നല്‍കിയത്. കുറ്റം മറച്ചുവെക്കാനാണ് പ്രതികള്‍ മനപ്പൂര്‍വം വിദേശ സ്ഥലം തെരഞ്ഞെടുത്തതെന്നും ഗോസ്വാമി പറഞ്ഞു. കേസുമായി ബന്ധപ്പെട്ട്, സിംഗപ്പൂര്‍ നോര്‍ത്ത് ഈസ്റ്റ് ഫെസ്റ്റിവല്‍ സംഘാടകന്‍ ശ്യാംകാനു മഹന്ത, സുബീന്‍ ഗാര്‍ഗിന്റെ മാനേജര്‍ സിദ്ധാര്‍ത്ഥ ശര്‍മ്മ, മറ്റു രണ്ട് അംഗങ്ങളായ ശേഖര്‍ജ്യോതി ഗോസ്വാമി, അമൃത്പ്രവ മഹന്ത എന്നിവര്‍ ഉള്‍പ്പെടെ നാലുപേരെ ഇതിനകം പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

സെപ്റ്റംബര്‍ 20, 21 തിയതികളില്‍ നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നതിനായി സിങ്കപ്പൂരില്‍ എത്തിയതായിരുന്നു സുബീന്‍ ഗാര്‍ഗ്. സിങ്കപ്പൂരില്‍ വച്ച് സ്‌കൂബ ഡൈവിങ്ങിനിടെ ആയിരുന്നു മരണം. സ്‌കൂബാ ഡൈവിംങിനിടെ ഗാര്‍ഗിന് ശ്വാസതടസ്സം അനുഭവപ്പെടുകയായിരുന്നുവെന്ന് സിംഗപ്പൂരിലെ നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിന്റെ പ്രതിനിധി അനുജ് കുമാര്‍ ബൊറൂവ പറഞ്ഞത്. വെള്ളത്തില്‍ നിന്നും പുറത്തെടുത്ത് സിപിആര്‍ നല്‍കി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും സുബീന്‍ ഗാര്‍ഗ് മരിക്കുകയായിരുന്നു. മരണത്തില്‍ ദുരൂഹത ഉയര്‍ന്നതോടെയാണ് പോലിസ് അന്വേഷണം ആരംഭിച്ചത്.

സിനിമാരംഗത്ത് ഏറെ ശ്രദ്ധേയനായ ഗായകനായിരുന്നു സുബീന്‍ ഗാര്‍ഗ്. നിരവധി ഭാഷകളിലുള്ള ചിത്രങ്ങളില്‍ അദ്ദേഹം പാടിയിട്ടുണ്ട്. ഗ്യാങ്സ്റ്റര്‍ എന്ന ചിത്രത്തിലെ 'യാ അലി' എന്ന ഗാനത്തിലൂടെയാണ് അദ്ദേഹം ഏറെ ശ്രദ്ധ നേടിയത്.

Next Story

RELATED STORIES

Share it