സ്ത്രീത്വത്തെ അപമാനിച്ചു: യുടൂബ് ചാനലിനും മണിയന്‍പിള്ളയ്ക്കും എതിരേ വനിതാ കമ്മിഷന്‍ കേസെടുത്തു
ബിഹൈന്‍ഡ് വുഡ് യൂ ട്യൂബ് ചാനലില്‍ മണിയന്‍പിള്ള എന്നയാളുമായി നടത്തിയ അഭിമുഖത്തിനെതിരേയാണ് കമ്മിഷന്‍ സ്വമേധയാ കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ ഉള്ളതിനാലാണ് കേസ് രജിസറ്റര്‍ ചെയ്തത്.

തിരുവനന്തപുരം: ബിഹൈന്‍ഡ് വുഡ് യൂ ട്യൂബ് ചാനലില്‍ മണിയന്‍പിള്ള എന്നയാളുമായി നടത്തിയ അഭിമുഖത്തിനെതിരേ വനിതാ കമ്മിഷന്‍ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തു. സ്ത്രീത്വത്തെ അപമാനിക്കുന്നതരം പരാമര്‍ശങ്ങള്‍ ഉള്ളതിനാലാണ് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തത്. വിഷയത്തെക്കുറിച്ച് അന്വേഷിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കാനും അതുസംബന്ധിച്ച റിപോര്‍ട്ട് സമര്‍പ്പിക്കാനും സംസ്ഥാന പോലിസ് മേധാവിക്ക് നിര്‍ദേശം നല്‍കി.
മോഷണ ശ്രമത്തിനിടെ കള്ളന്‍ മണിയന്‍പിള്ള യുവതിയെ ബലാല്‍സംഗം ചെയ്‌തെന്ന പരാമര്‍ശമാണ് വിവാദമായത്. സ്ത്രീയെ ബലാല്‍സംഗം ചെയ്തിട്ടുണ്ട് എന്ന് വീഡിയോയില്‍ പരാമര്‍ശമുള്ള സാഹചര്യത്തില്‍ അയാള്‍ക്കെതിരെ ബലാല്‍സംഗം കുറ്റവും ചുമത്തണമെന്നാണ് കമ്മിഷന്‍ നിര്‍ദേശിക്കുന്നതെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി പറഞ്ഞു. അഭിമുഖം നടത്തിയ യൂട്യൂബ് ചാനലിനെതിരേ ഐടി ആക്റ്റ് പ്രകാരം കേസ് ചാര്‍ജ് ചെയ്യാനും നിര്‍ദേശം നല്‍കിയതായി അഡ്വ. പി സതീദേവി പറഞ്ഞു.
RELATED STORIES
'ജയിലില് കൊണ്ടുപോവുമെന്ന് ഭീഷണിപ്പെടുത്തി'; ഇഡിക്കെതിരേ മറ്റൊരു...
25 Sep 2023 4:49 PM GMTകര്ണാടകയില് മുസ് ലിം പള്ളിയില്ക്കയറി കാവി പതാക കെട്ടി; അന്വേഷണം...
25 Sep 2023 4:24 PM GMTതമിഴ്നാട്ടില് എഐഎഡിഎംകെ എന്ഡിഎ വിട്ടു; ഔദ്യോഗിക പ്രമേയം പാസാക്കി
25 Sep 2023 4:08 PM GMTപ്രവാസിയില്നിന്ന് കാല് ലക്ഷം രൂപ കൈക്കൂലി; കണ്ണൂരില് ഓവര്സിയര്...
25 Sep 2023 3:39 PM GMTകാസര്കോട് ബദിയടുക്കയില് സ്കൂള് ബസ്സും ഓട്ടോയും കൂട്ടിയിടിച്ച്...
25 Sep 2023 3:30 PM GMTവിദ്യാര്ത്ഥിയെ സഹപാഠിയെ കൊണ്ട് അധ്യാപിക തല്ലിച്ച സംഭവം മനഃസാക്ഷിയെ...
25 Sep 2023 11:22 AM GMT