Latest News

സംസ്ഥാന അധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

വിവിധ വിഭാഗങ്ങളിലായി 22 പേര്‍ക്കാണ് പുരസ്‌കാരം

സംസ്ഥാന അധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
X

തിരുവനന്തപുരം: ഈ വര്‍ഷത്തെ സംസ്ഥാന അധ്യാപക അവാര്‍ഡുകള്‍ മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചു. വിവിധ വിഭാഗങ്ങളിലായി 22 പേര്‍ക്കാണ് പുരസ്‌കാരം. എല്‍പി, യുപി, ഹൈസ്‌കൂള്‍ വിഭാഗങ്ങളില്‍ അഞ്ചുപേര്‍ വീതവും ഹയര്‍ സെക്കന്‍ഡറിയില്‍ നാലുപേരും വൊക്കേഷണല്‍ ഹയര്‍സെക്കന്ററി വിഭാഗത്തില്‍ മൂന്നു പേരുമാണ് അവാര്‍ഡിന് അര്‍ഹരായത്. തിരുവനന്തപുരം ടാഗോര്‍ തിയേറ്ററില്‍ വച്ച് സെപ്റ്റംബര്‍ 10നു വൈകീട്ട് രണ്ടരയ്ക്ക് പുരസ്‌കാരം വിതരണം ചെയ്യും. ജില്ലാതല സെലക്ഷന്‍ കമ്മിറ്റിയാണ് 65 പേരെ ശുപാര്‍ശ ചെയ്തത്, അതില്‍ 22 പേരാണ് പുരസ്‌ക്കാരത്തിനു അര്‍ഹത നേടിയത്.

അവാര്‍ഡ് ജേതാക്കള്‍:

എല്‍പി വിഭാഗം

1. ബീന ബി, പി ഡി ടീച്ചര്‍- ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍, പാട്ടത്തില്‍, തിരുവനന്തപുരം.

2. ബിജു ജോര്‍ജ്ജ്, പ്രഥമാധ്യാപകന്‍- സെന്റ് തോമസ് എല്‍പിഎസ്, കോമ്പയാര്‍, ഇടുക്കി.

3. സെയ്ത് ഹാഷിം കെ. - വിഎല്‍പിഎസ്ടിഎ യുപി സ്‌കൂള്‍, കുന്നുമ്മല്‍, മലപ്പുറം.

4. ഉല്ലാസ് കെ, എല്‍പിഎസ്ടി (സീനിയര്‍ ഗ്രേഡ്)- ഗവണ്‍മെന്റ് മുഹമ്മദന്‍സ് എച്ച്എസ്എല്‍പിഎസ്, ആലപ്പുഴ.

5. വനജകുമാരി- കെഎല്‍പിഎസ്ടി എയുപി സ്‌കൂള്‍ കുറ്റിക്കോല്‍, കാസറഗോഡ്.


യുപി വിഭാഗം

1. അജിത എസ്, യുപിഎസ്ടി-പ്രബോധിനി യുപിഎസ്, വക്കം, തിരുവനന്തപുരം.

2. സജിത്ത് കുമാര്‍ വികെ, പിഡി ടീച്ചര്‍ (യുപിഎസ്എ) മധുസൂദനന്‍ തങ്ങള്‍ സ്മാരക ഗവണ്‍മെന്റ് യുപി സ്‌കൂള്‍ മട്ടന്നൂര്‍, കണ്ണൂര്‍.

3. സൈജന്‍ ടി, ടിയുപിഎസ്ടി- ഗവണ്‍മെന്റ് വിഎച്ച്എസ്എസ്, അയ്യന്തോള്‍, തൃശ്ശൂര്‍.

4. അഷ്റഫ് മോളയില്‍, യുപിഎസ്ടി ഗവ. എംയുപിഎസ് അരീക്കോട്, മലപ്പുറം

5. മുഹമ്മദ് മുസ്തഫ ടി പി, പിഡി ടീച്ചര്‍ ഗവ. യുപി സ്‌കൂള്‍ പുറത്തൂര്‍, മലപ്പുറം.


സെക്കണ്ടറി വിഭാഗം

1. ഗിരീഷ് പിഎച്ച്എസ്ടി ഗണിതം- കെഎഎച്ച്എച്ച്എസ്എസ്, കോട്ടോപ്പാടം, പാലക്കാട്.

2. സജിമോന്‍ വി പി, ഫിസിക്കല്‍ എഡ്യുക്കേഷന്‍ ടീച്ചര്‍- സി കെ മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍, കോരുത്തോട്, കോട്ടയം.

3. വിന്‍സി വര്‍ഗ്ഗീസ്, ഹെഡ്മിസ്ട്രസ്സ്, സേക്രട്ട് ഹാര്‍ട്ട് സിജിഎച്ച്എസ്എസ്, തൃശ്ശൂര്‍.

4. സജിത് കുമാര്‍ പി എം എച്ച്എസ്ടി മലയാളം- ഗവ. എച്ച്എസ്എസ്, മമ്പറം, ആയിത്തറ, കണ്ണൂര്‍.

5. പ്രശാന്ത് എം, എച്ച്എസ്ടി എസ്‌ഐ - എച്ച്എസ്എസ്, ഉമ്മത്തൂര്‍, കോഴിക്കോട്.


ഹയര്‍സെക്കണ്ടറി വിഭാഗം

1. കൊച്ചനുജന്‍ എന്‍, എച്ച്എസ്എസ്ടി ഹിസ്റ്ററി (സീനിയര്‍) ഗവണ്‍മന്റ് എച്ച്എസ്എസ്, കുലശേഖരപുരം, കൊല്ലം.

2. സുധീര്‍ എം പ്രിന്‍സിപ്പാള്‍, ഗവണ്‍മെന്റ് എച്ച്എസ്എസ്, കൊടകര, തൃശ്ശൂര്‍.

3. രാധീഷ്‌കുമാര്‍ എന്‍, ജിഎച്ച്എസ് എസ്ടി (സെലക്ഷന്‍ ഗ്രേഡ്) എസ് എന്‍ ട്രസ്റ്റ്സ് എച്ച്എസ്എസ്, പള്ളിപ്പാടം, ആലപ്പുഴ.

4. നൗഫല്‍ എ, പ്രിന്‍സിപ്പാള്‍- ഗവണ്‍മെന്റ് എച്ച്എസ്എസ് കിളിമാനൂര്‍, തിരുവനന്തപുരം


വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിഭാഗം

1. ബിജു കെ എസ്, നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍, കെമിസ്ട്രി- ഗവണ്‍മെന്റ് വിഎച്ച്എസ്എസ്, ചോറ്റാനിക്കര, എറണാകുളം.

2. ഷൈനി ജോസഫ്, വൊക്കേഷണല്‍ ടീച്ചര്‍ ഇന്‍ എംആര്‍ആര്‍ടിവി- ടിടിടിഎം വിഎച്ച്എസ്എസ്, വടശ്ശേരിക്കര, പത്തനംതിട്ട.

3. ഷൈജിത്ത് ബി റ്റി വൊക്കേഷണല്‍ ടീച്ചര്‍ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ - ഗവണ്‍മെന്റ് വിഎച്ച്എസ്എസ് (ബോയ്സ്), കൊട്ടാരക്കര, കൊല്ലം.

Next Story

RELATED STORIES

Share it