ഹരിയാനയില്‍ പുതിയ ബിജെപി ഓഫിസിന് സംസ്ഥാന പ്രസിഡന്റ് തറക്കല്ലിട്ടു; കര്‍ഷക സമരക്കാര്‍ ഇളക്കിയെറിഞ്ഞു
BY NAKN14 Jun 2021 3:42 PM GMT

X
NAKN14 Jun 2021 3:42 PM GMT
ജജ്ജര്‍: ബി.ജെ.പിയുടെ പുതിയ ഓഫീസ് നിര്‍മ്മിക്കുന്നതിനായി സംസ്ഥാന പ്രസിഡന്റ് എത്തി സ്ഥാപിച്ച തറക്കല്ല് കര്‍ഷക സമരക്കാര്‍ എത്തി ഇളക്കിയെറിഞ്ഞു. ഹരിയാനയിലെ ജജ്ജറിലാണ് സംഭവം. പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ ഒ പി ധങ്കര്‍ സ്ഥാപിച്ച തറക്കല്ലാണ് മണിക്കൂറുകള്‍ക്കുള്ളില്‍ കര്‍ഷകര്‍ ഇളക്കി മാറ്റി വലിച്ചെറിഞ്ഞത്.
ഹരിയാനയില്‍ ബിജെപി-ജെജെപി നേതാക്കളുടെ പൊതുപരിപാടികളില്‍ കര്‍ഷക സംഘടനകളുടെ പ്രതിഷേധം തുടര്‍ക്കഥയാണ്. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന ഒരു കൂട്ടം കര്‍ഷകരാണ് ഇതിനു പിന്നിലെന്ന് ബിജെപി ആരോപിച്ചു. സംഭവത്തില്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി. പ്രതിഷേധക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഹരിയാന ആഭ്യന്തരമന്ത്രി അനില്‍ വിജ് അറിയിച്ചു.
Next Story
RELATED STORIES
വിടവാങ്ങിയത് ഇന്ത്യയെ കാര്‍ഷിക സ്വയംപര്യാപ്തതയിലേക്ക് നയിച്ച...
28 Sep 2023 2:27 PM GMTഎം എസ് സ്വാമിനാഥന് അന്തരിച്ചു
28 Sep 2023 9:25 AM GMTപ്രവാചക സ്മരണയില് നബിദിനം ആഘോഷിച്ചു
28 Sep 2023 5:52 AM GMTപ്രശസ്ത മാപ്പിളപ്പാട്ട് ഗായിക റംല ബീഗം അന്തരിച്ചു
27 Sep 2023 4:57 PM GMTകരുവന്നൂര് ബാങ്ക് തട്ടിപ്പ്: മുന് അക്കൗണ്ടന്റ് സി കെ ജില്സിനെയും...
26 Sep 2023 3:08 PM GMTപച്ച കുത്തിയെന്ന വ്യാജ പരാതി: കേരളത്തെ മുസ് ലിം തീവ്രവാദ കേന്ദ്രമാക്കി ...
26 Sep 2023 2:50 PM GMT