Latest News

വര്‍ഷങ്ങള്‍ക്ക് ശേഷം ഭാഗികനീതി: പോലിസ് വെടിവെച്ചു കൊന്ന നക്‌സല്‍ വര്‍ഗീസിന്റെ സഹോദരങ്ങള്‍ക്ക് നഷ്ടപരിഹാരം

വര്‍ഷങ്ങള്‍ക്ക് ശേഷം ഭാഗികനീതി: പോലിസ് വെടിവെച്ചു കൊന്ന നക്‌സല്‍ വര്‍ഗീസിന്റെ സഹോദരങ്ങള്‍ക്ക് നഷ്ടപരിഹാരം
X

തിരുവനന്തപുരം: തിരുനെല്ലി കാട്ടില്‍ പോലിസ് വെടിവെച്ച് കൊന്ന നക്‌സല്‍ നേതാവ് വര്‍ഗീസിന്റെ സഹോദരങ്ങളായ മറിയക്കുട്ടി, അന്നമ്മ, എ തോമസ്, എ ജോസഫ് എന്നിവര്‍ക്ക് സെക്രട്ടറിതല സമിതി ശുപാര്‍ശ ചെയ്ത 50 ലക്ഷം രൂപ നഷ്ടപരിഹാരമായി അനുവദിക്കാന്‍ തീരുമാനിച്ചു. 1970 ഫെബ്രുവരി 18നാണ് വര്‍ഗീസ് കൊല്ലപ്പെട്ടത്.

വര്‍ഗീസിനെ പോലിസ് കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നഷ്ടപരിഹാരത്തിന് ഹൈക്കോടതിയെ സമീപിച്ചിരുന്നു. സര്‍ക്കാരിന് ഇത് സംബന്ധിച്ച് നിവേദനം നല്‍കാനായിരുന്നു ഹൈക്കോടതി നിര്‍ദേശിച്ചത്. തുടര്‍ന്ന് സഹോദരങ്ങള്‍ നല്‍കിയ നിവേദനം പരിശോധിച്ചാണ് നഷ്ടപരിഹാരം നിശ്ചയിച്ചത്.

ഈ ഭാഗിക നീതിയിലൂടെ വര്‍ഗ്ഗീസിനോട് സര്‍ക്കാരുകള്‍ ചെയ്തത് കൊടിയ അനീതിയാണെന്ന് ഇടതുസര്‍ക്കാരിന് സമ്മതിക്കേണ്ടിവന്നിരിക്കുകയാണ്.

Next Story

RELATED STORIES

Share it