- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു; ജയസൂര്യ മികച്ച നടന്‍; ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ മികച്ച ചിത്രം

തിരുവനന്തപുരം: 51ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു. ജിയോ ബേജി സംവിധാനം ചെയ്ത ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണാണ് മികച്ച ചിത്രം. വെളളം എന്ന ചിത്രത്തിലെ അഭിനയത്തിന് ജയസൂര്യ മികച്ച നടനുള്ള പുരസ്‌കാരം നേടി. കപ്പേളയില്‍ നായികയായി അഭിനയിച്ച അന്നാ ബെന്‍ മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു. സിദ്ധാര്‍ത്ഥ് ശിവയാണ് മികച്ച സംവിധായകന്‍, ചിത്രം എന്നിവര്‍.
സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും ജനപ്രീതിയും കലാമേന്മയുമുള്ള ചിത്രത്തിനുള്ള പുരസ്‌കാരം നേടി. മികച്ച രണ്ടാമത്തെ ചിത്രം തിങ്കളാഴ്ച നല്ല ദിവസം. മികച്ച നവാഗത സംവിധായകന്‍ മുസ്തഫ(കപ്പേള). തിരക്കഥാകൃത്തിനുള്ള പുരസ്‌കാരം ജിയോ ബേബി നേടി.
മികച്ച സ്വഭാവ നടന്‍ സുധീഷാണ്(എന്നിവര്‍, ഭൂമിയിലെ മനോഹര സ്വകാര്യം).
ബാലതാരങ്ങളായി നിരജ്ഞനും (ആണ്‍, കാസിമിന്റെ കടല്‍), അരവ്യ ശര്‍മ(പെണ്‍, പ്യാലി)യും തിരഞ്ഞെടുക്കപ്പെട്ടു.
മികച്ച ഗാനരചയിതാവ്(അന്‍വര്‍ അലി), സംഗീത സംവിധായകന്‍ എം ജയചന്ദ്രന്‍, സംഗീതം എം ജയചന്ദ്രന്‍, പശ്ചാത്തല സംഗീതം എം ജയചന്ദ്രന്‍(എല്ലാം സൂഫിയും സുജാതയും).
ഷഹബാസ് അമനാണ് മികച്ച ഗായകന്‍, ഗായിക നിത്യ മാമനാണ്.
മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. സുഹാസിനി അധ്യക്ഷയായ ജൂറിയാണ് പുരസ്‌കാരജേതാക്കളെ തിരഞ്ഞെടുത്തത്.







