Latest News

സംസ്ഥാനത്തെ കോളജുകള്‍ തുറക്കുന്നത് ഒക്‌ടോബര്‍ 25ലേക്ക് മാറ്റി

സംസ്ഥാനത്തെ കോളജുകള്‍ തുറക്കുന്നത് ഒക്‌ടോബര്‍ 25ലേക്ക് മാറ്റി
X

തിരുവനന്തപുരം: സംസ്ഥാനത്തെ കോളജുകള്‍ തുറക്കുന്നത് ഒക്ടോബര്‍ 25 ലേക്ക് മാറ്റി. കനത്ത മഴക്കെടുതികള്‍ നിലനിക്കുന്നതിനാല്‍ സംസ്ഥാനത്തെ കോളജുകളില്‍ ഒക്ടോബര്‍ 25ന് മാത്രമേ ഇനി ക്ലാസ്സുകള്‍ ആരംഭിക്കൂ. മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ ചേര്‍ന്ന ഉന്നത തലയോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.

നേരത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ തീരുമാനിച്ചിരുന്ന തിയ്യതി ഒക്ടോബര്‍ 18 ലേക്കും ഒക്ടോബര്‍ 20 ലേക്കും മാറ്റിയിരുന്നു. സംസ്ഥാനത്ത് ഒക്ടോബര്‍ 20 മുതല്‍ 23 വരെയുള്ള ദിവസങ്ങളില്‍ വ്യാപകമായ മഴക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയും പെയ്യാനിടയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കൂടിയാണ് കോളജുകള്‍ തുറക്കുന്നത് 25ലേക്ക് മാറ്റിയത്.

Next Story

RELATED STORIES

Share it