Latest News

ജാതിഭേദം മതദ്വേഷമേതുമില്ലാതെ..യേശുദാസിന്റെ സ്വാഗത ഗീതാജ്ഞലിയോടെ സത്യപ്രതിജ്ഞ ചടങ്ങ് തുടങ്ങി

ജാതിഭേദം മതദ്വേഷമേതുമില്ലാതെ..യേശുദാസിന്റെ സ്വാഗത ഗീതാജ്ഞലിയോടെ സത്യപ്രതിജ്ഞ ചടങ്ങ് തുടങ്ങി
X

തിരുവനന്തപുരം: ചരിത്രം രചിച്ച ഇടതു സര്‍ക്കാരിന്റെ രണ്ടാം വരവിനുള്ള മന്ത്രിസഭ സത്യപ്രതിജ്ഞ ചടങ്ങ് തുടങ്ങി. മുഖ്യമന്ത്രി പിണരായി വിജയന്‍ ഉള്‍പ്പെടെ മന്ത്രിമാര്‍ ചടങ്ങ് നടക്കുന്ന സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ എത്തി. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ഒന്നാം മന്ത്രിസഭിയിലെ അംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിരായി. നിരവധി ഗായകരുടെ വിശ്രുതഗാനങ്ങളുടെ അകമ്പടിയോടെയുമാണ് നവകേരള ഗീതാജ്ഞലി നടക്കുന്നത്.

സത്യപ്രതിജ്ഞ ചെയ്യുന്ന മന്ത്രിമാരും വകുപ്പുകളും

മുഖ്യമന്ത്രി പിണറായി വിജയന്‍-ആഭ്യന്തരം,വിജിലന്‍സ്, ഐടി,പരിസ്ഥിതി

കെ രാധാകൃഷ്ണര്‍-ദേവസ്വം,പിന്നാക്ക ക്ഷേമം

എം വി ഗോവിന്ദന്‍-തദ്ദേശം,എക്‌സൈസ്

കെ എന്‍ ബാലഗോപാല്‍-ധനകാര്യം

വി ശിവന്‍കുട്ടി-വിദ്യാഭ്യാസം,തൊഴില്‍

ഡോ. ആര്‍ ബിന്ദു-ഉന്നതവിദ്യാഭ്യാസം

വീണാ ജോര്‍ജ്ജ്-ആരോഗ്യം

പി രാജീവ്-വ്യവസായം, നിയമം

വിഎന്‍ വാസവന്‍- സഹകരണം,രജിസ്‌ട്രേഷന്‍

വി അബ്ദുറഹ്മാന്‍- ന്യൂനപക്ഷം, യുവജനക്ഷേമം, കായികം, പ്രവാസികാര്യം

സജി ചെറിയാന്‍- ഫിഷറീസ്, സാംസ്‌കാരികം

പി എ മുഹമ്മദ് റിയാസ്-പൊതുമരാമത്തും ടൂറിസവും

പി പ്രസാദ്-കൃഷി

ജെ ചിഞ്ചുറാണി-മൃഗസംരക്ഷണം,ക്ഷീരവികസനം

കെ രാജന്‍-റവന്യൂ

ജി ആര്‍ അനില്‍-ഭക്ഷ്യ,സിവില്‍ സപ്ലൈസ്

റോഷി അഗസ്റ്റിന്‍-ജലവിഭവം

എ കെ ശശീന്ദ്രന്‍-വനം

കെ കൃഷ്ണന്‍ കുട്ടി-വൈദ്യുതി വകുപ്പ്

അഹ്മദ് ദേവര്‍കോവില്‍-തുറമുഖം,പുരാവസ്തു,മ്യൂസിയം

ആന്റണി രാജു-ഗതാഗതം

Next Story

RELATED STORIES

Share it