Latest News

താരസംഘടന 'അമ്മ' പ്രസിഡന്റ് ശേത്വാമേനോന് ജന്മനാട്ടില്‍ സ്വീകരണം നല്‍കി

താരസംഘടന അമ്മ പ്രസിഡന്റ് ശേത്വാമേനോന് ജന്മനാട്ടില്‍ സ്വീകരണം നല്‍കി
X

തിരൂര്‍:താരസംഘടന അമ്മയുടെ പ്രഥമ വനിതാ പ്രസിഡന്റ് ശ്വേതാ മേനോന് ജന്മനാട്ടില്‍ സ്വീകരണം നല്‍കി.തിരൂര്‍ വാഗണ്‍ ട്രാജഡി സ്മാരക കേന്ദ്രത്തിലായിരുന്നു സ്വീകരണ പരിപാടി സംഘടിപ്പിച്ചത്.തിരൂര്‍ പൗരാവലിയും തിരുന്നാവായ മാമാങ്കം മെമ്മോറിയല്‍ ട്രസ്റ്റും ചേര്‍ന്നാണ് സ്വീകരണ പരിപാടി ഒരുക്കിയത്.വെട്ടത്ത്‌നാട്ടിലാണ് ശ്വേതാമേനോന്‍ കുട്ടിക്കാലം ചെലവഴിച്ചത്. സ്വീകരണപരിപാടിയില്‍ പൗരാവലിക്ക് വേണ്ടി എഴുത്തുകാരിയും തിരൂര്‍ നഗരസഭാ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണുമായ ഫാത്തിമത്ത് സജ്‌ന ശ്വേതാ മേനോന് പൊന്നാടയണിയിച്ചു.മാമാങ്കം മെമ്മോറിയല്‍ ട്രസ്റ്റ് ചെയര്‍മാനും സ്വീസ് എഡ്‌ടെക് ഫൗണ്ടറുമായ സി പി എം ഹാരിസ് ഉപഹാരം കൈമാറി.കെ പി ഒ റഹ്‌മത്തുള്ള, ബഷീര്‍ പുത്തന്‍വീട്ടില്‍, ഉമ്മര്‍ ചിറക്കല്‍, കെ കെ റസാഖ് ഹാജി, അബ്ദുല്‍ഖാദര്‍ കൈനിക്കര, റഷീദ് പൂവത്തിങ്ങല്‍, റിഫാഷെലീസ്, ഹനീഫ് ബാബു, സി കെ ജെര്‍ഷാദ്, വാഹിദ് പല്ലാര്‍, സതീഷ് ബാബു, സതീഷ് കളിച്ചാത്ത്, അഷ്‌ക്കര്‍, ബാവ എന്നിവര്‍ സംസാരിച്ചു.





Next Story

RELATED STORIES

Share it