എസ്എസ്എഫ് കൊല്ലം ജില്ലാ കാമ്പസ് അസംബ്ലി പ്രഖ്യാപിച്ചു

കൊല്ലം: എസ്എസ്എഫ് കൊല്ലം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ജില്ലാ കാമ്പസ് അസംബ്ലി 2021 ഡിസംബര്‍ 5 ന് ശാസ്താംകോട്ടയില്‍ നടക്കും. വര്‍ഗീയ ചിന്താഗതികള്‍ വളര്‍ന്നു വരുന്ന പുതിയ കാലത്ത് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സൗഹാര്‍ദ്ദം രൂപപ്പെടുത്തുന്നതിന് 'ലെറ്റ്‌സ് സ്‌മൈല്‍ ഇറ്റ്‌സ് ചാരിറ്റി' എന്ന പ്രമേയമാണ് സമ്മേളനം ചര്‍ച്ച ചെയ്യുന്നത്.
കൊല്ലം മേവറം രിഫാഇ മദ്രസയില്‍ നടന്ന സംഗമത്തില്‍ ടികെഎം എഞ്ചിനീയറിംഗ് കോളേജ് പ്രൊഫസര്‍ സയ്യിദ് ഹാഷിം തങ്ങള്‍ കാമ്പസ് അസംബ്ലി പ്രഖ്യാപനം നടത്തി. റാഷിദ് ജൗഹരി അധ്യക്ഷത വഹിച്ച ചടങ്ങില്‍ എസ്എസ്എഫ് സംസ്ഥാന സെക്രട്ടറി സയ്യിദ് ആശിഖ് തങ്ങള്‍ പ്രമേയ പ്രഭാഷണം നടത്തി. ഷമീര്‍ വടക്കേവിള , സാബിത്ത് കയ്യാലയ്ക്കല്‍, എച്ച് എഫ് ഷമീര്‍ ജൗഹരി, അന്‍സര്‍ ഉമയനല്ലൂര്‍ എന്നിവര്‍ സംസാരിച്ചു.
ജില്ലയിലെ വിവിധ കാമ്പസുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ പങ്കെടുത്തു.
RELATED STORIES
ഏഷ്യാ കപ്പ്; ഇന്ത്യ സൂപ്പര്‍ ഫോറില്‍; പാകിസ്താന് ലോകകപ്പ് യോഗ്യതയില്ല
26 May 2022 6:34 PM GMTഏഷ്യാ കപ്പ്; പാകിസ്താനോട് സമനില വഴങ്ങി ഇന്ത്യ
23 May 2022 3:00 PM GMTതായ്ലന്റ് ഓപ്പണ്‍; ഒന്നാം നമ്പര്‍ താരത്തെ വീഴ്ത്തി പി വി സിന്ധു...
20 May 2022 1:15 PM GMTമല്‍സരത്തിനിടെ ഹൃദയാഘാതം; ജര്‍മ്മന്‍ ബോക്സര്‍ മുസാ യമാഖിന് അന്ത്യം
19 May 2022 5:46 PM GMTലോക ബോക്സിങ് ചാംപ്യന്‍ഷിപ്പില്‍ നിഖാത്ത് സെറീന് സ്വര്‍ണ്ണം
19 May 2022 4:33 PM GMTലോക ബോക്സിങ് ചാംപ്യന്‍ഷിപ്പ്; നിഖാത്ത് സെറീന് ഫൈനലില്‍
19 May 2022 5:29 AM GMT