മികച്ച ചിത്രകാരനുള്ള മലയാള പുരസ്‌കാരം ശ്രീകുമാര്‍ മാവൂരിന്

കൊച്ചി: മലയാള പുരസ്‌കാര സമിതിയുടെ മികച്ച ചിത്രകാരനുള്ള പുരസ്‌കാരവും പരസ്പരം മാസികയുടെ ചിത്രകാര പുരസ്‌കാരവും ശ്രീകുമാര്‍ മാവൂരിന്. 14ന് കോട്ടയത്തും 29 ന് എറണാകുളത്തും നടന്ന ചടങ്ങുകളില്‍ പുരസ്‌കാരം ശ്രീശങ്കരാചാര്യ സര്‍വകലാശാല മുന്‍ പ്രോ വൈസ് ചാന്‍സിലര്‍ ഡോ. എസ് രാജശേഖരനില്‍ നിന്നും മലയാള പുസ്‌കാരം സിനിമാനടി ഊര്‍മിള ഉണ്ണിയില്‍ നിന്നും സ്വീകരിച്ചു.
കേരളത്തിനകത്തും പുറത്തും ചിത്രകലാ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന ശ്രീകുമാര്‍ കവി കൂടിയാണ്. ഈ മേഖലകളിലൂടെ ലഭിക്കുന്ന തുക വിവിധ സാമൂഹിക സേവനങ്ങള്‍ക്ക് വിനിയോഗിക്കുന്നതിലൂടെ സേവനരംഗത്തും ശ്രീകുമാര്‍ സജീവമാണ്. മലപ്പുറം ജില്ലയിലെ ചീക്കോട് ഗ്രാമപ്പഞ്ചായത്തില്‍ സീനിയര്‍ ക്ലര്‍ക്കായി സേവനമനുഷ്ടിക്കുന്നു. മാവൂരിനടുത്തുള്ള ചൂലൂര്‍ സങ്കേതം ഗ്രാമത്തില്‍ താമസം. ഭാര്യ: രശ്മി, ചാലിയപ്പുറം സ്‌കൂളിലെ അധ്യാപികയാണ്. പ്ലസ്ടു വിദ്യാര്‍ഥിനി ശിവഗംഗയും, നാലാം ക്ലാസ് വിദ്യാര്‍ഥിനി ശിവഗാമിയും മക്കളാണ്.
RELATED STORIES
ഇന്‍ഡോറില്‍ ക്ഷേത്രക്കിണറിന്റെ മേല്‍ക്കൂര തകര്‍ന്ന് അപകടം; മരണം 35...
31 March 2023 6:22 AM GMTസംസ്ഥാനത്ത് നാളെ മുതല്‍ വില കൂടുന്ന വസ്തുക്കള്‍ ഇവയാണ്
31 March 2023 5:57 AM GMTവയനാട് പാക്കേജ്; 25.29 കോടിയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി
30 March 2023 2:19 PM GMTവന്ദേഭാരത് ട്രെയിന്‍: കേന്ദ്രം അടിയന്തിരമായി പുനരാലോചന നടത്തണമെന്ന്...
30 March 2023 11:25 AM GMTരാമനവമി ആഘോഷത്തിനിടെ ക്ഷേത്രത്തിനുള്ളിലെ കിണര്‍ തകര്‍ന്നുവീണ് 8 പേര്...
30 March 2023 11:18 AM GMTനിയമസഭയില്‍ ബജറ്റ് ചര്‍ച്ചയ്ക്കിടെ അശ്ലീല വീഡിയോ കണ്ട് ബിജെപി എംഎല്‍എ; ...
30 March 2023 11:08 AM GMT