Latest News

യുഎന്‍ ആസ്ഥാനത്തിന് സമീപം ചാരവൃത്തിക്കുള്ള സംവിധാനങ്ങള്‍ കണ്ടെത്തി

യുഎന്‍ ആസ്ഥാനത്തിന് സമീപം ചാരവൃത്തിക്കുള്ള സംവിധാനങ്ങള്‍ കണ്ടെത്തി
X

ന്യൂയോര്‍ക്ക്: യുഎസിലെ ന്യൂയോര്‍ക്കിലെ യുഎന്‍ ആസ്ഥാനത്തിന് സമീപം ചാരവൃത്തിക്കുള്ള വന്‍ സംവിധാനങ്ങള്‍ കണ്ടെത്തി. ഒരു ലക്ഷം സിം കാര്‍ഡുകളും 300 സെര്‍വറുകളുമാണ് കണ്ടെത്തിയത്. ന്യൂയോര്‍ക്കിലെ മൊബൈല്‍ ടവറുകളെ പ്രവര്‍ത്തനരഹിതമാക്കാനായിരുന്നു അക്രമികളുടെ പദ്ധതിയെന്ന് പോലിസ് അറിയിച്ചു. യുഎന്‍ ജനറല്‍ അസംബ്ലി യോഗം നടക്കാനിരിക്കെയായിരുന്നു അട്ടിമറിക്ക് പദ്ധതിയിട്ടിരുന്നത്. ഏകദേശം മൂന്നു കോടി സന്ദേശങ്ങള്‍ ഒരു മിനുട്ടില്‍ അയക്കാവുന്ന രീതിയിലാണ് ഈ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുള്ളത്.


അതിനാല്‍ തന്നെ സാധാരണ മൊബൈല്‍ ടവറുകള്‍ വഴി എമര്‍ജിന്‍സി സന്ദേശങ്ങള്‍ പോലും അയക്കാന്‍ സാധിക്കില്ലായിരുന്നുവെന്ന് പോലിസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആരാണ് ഇതിന് പുറകിലെന്ന് കണ്ടെത്താന്‍ ശ്രമം നടക്കുകയാണ്.

Next Story

RELATED STORIES

Share it